1. അണി1

    Share screenshot
    1. ഭംഗിയുള്ള, മനോഹരമായ
    2. അണിയുന്ന, ധരിക്കുന്ന
  2. അണി2

    Share screenshot
    1. അണിയൽ, ചമയൽ, വേഷം ധരിക്കൽ
    2. അണിയുന്നത്, ആഭരണം
    3. അഴക്, സൗന്ദര്യം
  3. അണി3

    Share screenshot
    1. പംക്തി, അടുക്ക്, നിര
    2. സേന, പടയണി
    3. കൂട്ടം, സംഘം
    1. അണിയുക, അണിചേരുക
  4. അണി4

    Share screenshot
    1. സൂചിയുടെ അറ്റം, ശൂലാഗ്രം
    2. ചാവിയാണി
    3. വണ്ടിച്ചക്രത്തിൻറെ ആണി
  5. ആണി

    Share screenshot
    1. ഒരറ്റം കൂർത്തതും മറ്റേത്തല പരന്നതുമായ ചെറുകമ്പി, തറച്ചു നിർത്താനുള്ള കൂർത്തപദാർഥം. ഉദാ: പട്ടിയലാണി, കുടയാണി, ഇരുമ്പാണി, മുള്ളാണി
    2. മാറ്റുരച്ചു നോക്കാനുള്ള പൊന്നാണി
    3. പരു (കുരു) പഴുത്തു പൊട്ടുമ്പോൾ അതിൻറെ മുഖത്തുനിന്നു വരുന്ന ആണിപോലുള്ള വസ്തു
    4. മറ്റുള്ളവയെ ഉറപ്പിച്ച ആധാരം
    5. ആണിപ്പുണ്ണ്, പാദത്തിൻറെ അടിയിലുണ്ടാവുന്ന അകം കുഴിഞ്ഞ കുരു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക