-
ആൻ3
- വ്യാക.
-
പിൻവിനയെച്ചപ്രത്യയം, ഉദ്ദേശിച്ച്, വേണ്ടി എന്ന അർത്ഥങ്ങളിൽ ധാതുവിനോട് ചേർക്കുന്നത്. ഉദാ: കാണാൻ, പറയാൻ, ചെയ്യുവാൻ, നൽകുവാൻ
-
ആൻ2
- വ്യാക.
-
ക്രിയയോടു ചേർന്നുനിൽക്കുന്ന പുല്ലിംഗേകവചനപ്രത്യയം, പ്രഥമപുരുഷൻ "അൻ" ദീർഘിച്ച രൂപം. ഉദാ: പോയാൻ, ചെയ്താൻ = അവൻ പോയി, അവൻ ചെയ്തു
-
ആൻ1
- നാ.
-
പശു
-
കാള
-
ആൻ4
- നാ. വ്യാക.
-
ചില നാമങ്ങളോട് ചേർക്കുന്ന ഒരു പുല്ലിംഗേകവചനപ്രത്യയം. ഉദാ: ആശാൻ, തമ്പുരാൻ
-
ആൻ5
- വ്യാക.
-
ഒരു നിപാതം. തീർച്ചയില്ലായ്മ എന്ന അർത്ഥത്തിൽ ഉപയോഗം. ഉദാ: ആരുവാൻ, എന്തുവാൻ
-
ആൺ, ആണ്
- നാ.
-
പുരുഷൻ
-
യോഗ്യൻ, മേന്മയുള്ളവൻ, മാന്യൻ
-
പൗരുഷശാലി, വീര്യമുള്ളവൻ, ധീരൻ
-
ആന2
- ഭൂ.പേ. വി.
-
ആയ
-
അൻ1
- വ്യാക.
-
പ്രഥമപുരുഷസർ വനാമപ്രത്യയം, (പും.ഏ.വ.) ഉദാ: അ+അൻ > അവൻ, ഇ+അൻ > ഇവൻ ഇത്യാദി
- -
-
പുംലിംഗൈകവചനപ്രത്യയം, ഉദാ: മകൻ, കൊച്ചൻ
-
സംസ്കൃതത്തിലെ അകാരാന്തപുംലിംഗനാമങ്ങൾ മലയാളത്തിലേക്ക് സ്വീകരിക്കുമ്പോൾ ചേർക്കുന്ന പ്രത്യയം. ഉദാ: [സം. രാമ >മ.രാമൻ, സം. ഗോപ > ഗോപന്]
-
അതുള്ളവൻ, അതിലുള്ളവൻ ഇത്യാദ്യർഥങ്ങളിൽ ചേർക്കുന്ന തദ്വത്തദ്ധിതപ്രത്യയം. ഉദാ: മടിയുള്ളവൻ = മടിയൻ, കൂനുള്ളവൻ = കൂനൻ, കോട്ടാറിലുണ്ടായത് = കോട്ടാറൻ ഇത്യാദി
-
ഇത്രാമത്തെ ആൾ (പുംലിംഗം) എന്നു കാണിക്കുന്ന പുരണിതദ്ധിതപ്രത്യയം. ഉദാ: രണ്ടാം+അൻ >രണ്ടാമൻ
-
നപുംസക ഏകവചനപ്രത്യയമായ "അം" എന്നതിൻറെ സ്ഥാനത്തുവരുന്ന പ്രത്യയം. ഉദാ: തുരപ്പൻ
-
ഉത്തമപുരുഷ സർവനാമപ്രത്യയമായ "എൻ/ഏൻ" എന്നതിന് ക്രിയയോടു ചേരുമ്പോൾ ഉച്ചാരണത്തിൽ വരുന്ന ഭേദം. കാണുവേൻ >കാണുവൻ
-
അൻ2
- -
-
സ്വരാദിയായ പദത്തിനുമുമ്പിൽ നിഷേധപ്രത്യയമായ "അ" എന്നതിൻറെ രൂപം. ഉദാ: അ+ഏക = അൻ+ഏക > അനേക.
-
അന
- വ്യാക.
-
ക്രിയയോടു ചേർക്കുന്ന നപുംസകബഹുവചനപ്രത്യയം