1. ഏഴ്

    1. -
    2. "എഴ്" എന്നത് ആദിരൂപമെന്ന് കാൾഡ്വെൽ. "എഴുന്നത്, ആറുകഴിഞ്ഞ് ഉയരുന്നത്" നാമമായും വിശേഷണമായും പ്രയോഗം. ആറുകഴിഞ്ഞ് അടുത്ത പൂർണസംഖ്യ.
  2. എഴ2

    1. അവ്യ. തന്‍വിന.
    2. എഴെ, എഴ, എഴുവണ്ണം, ഉയരത്തക്കവിധം, വർധിക്കുന്നപ്രകാരത്തിൽ
  3. എഴവേ, എഴെ

    1. അവ്യ.
    2. എഴുന്നേൽക്കവേ
  4. എഴ1

    1. നാ.
    2. ഇഴ
  5. എഴ്

    1. -
    2. "എഴുക" എന്നതിൻറെ ധാതുരൂപം.
  6. ഏഴ1

    1. നാ.
    2. (സാമാന്യലിംഗം) അഗതി, പാവപ്പെട്ട ആൾ
  7. ഏഴ2

    1. നാ.
    2. പ്രായശ്ചിത്തം, പിഴ, കാണിക്ക
  8. എഴു3

    1. നാ.
    2. തൂണ്
    3. ഉയരം
    4. മുഴുപ്പ്
    5. ഉന്തിനിൽപ്പ്, മുഴപ്പ്
    6. മുതലെടുപ്പ്
  9. എഴു4

    1. -
    2. സംഖ്യാവിശേഷണം. സമാസത്തിൻറെ പൂർവപദമായിവരുമ്പോൾ "ഏഴ്" (ചില പദങ്ങൾക്കുമുമ്പ്) കൈക്കൊള്ളുന്ന രൂപം. ഉദാ: എഴുപത്, എഴുനൂറ്. ഉത്തരപദം സ്വരാദിയായാൽ ഈ വികാരം സാധാരണയില്ല. ഉദാ: ഏഴായിരം (ഏഴ്-ആയിരം), ഏഴാൾ (ഏഴ്-ആൾ). ഹ്രസ്വമായി എഴായിരം. "എഴുക്കോൽപ്പുരയിൽ എൺകോൽക്കുന്തം" (പഴ.).
  10. എഴു5

    1. നാ.
    2. എഴുക്, ഗദ. താരത. എഴിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക