-
ഇലക്ഷൻ, എല-
- തെരഞ്ഞെടുപ്പ്
-
ഇളി2, എളി
- അരക്കെട്ട്
-
എല
- ഇല
-
എലി1
- മാളമുണ്ടാക്കിവസിക്കുന്ന ഒരു ചെറിയ ജന്തു, കരണ്ടുതിന്നുന്ന ഇനത്തിൽപ്പെട്ട സസ്തനി. (പ്ര.) എലിയെക്കണ്ട പൂച്ചപോലെ = പതുങ്ങിയിരുന്നു പുറത്തേക്കു ചാടിവീഴുന്ന സ്വഭാവം. കൂട്ടിൽവീണ എലിയെപ്പോലെ = പുറത്തേക്കുചാടാൻ ശ്രമിച്ചു ക്ഷീണിക്കുന്നത്
-
എലി2
- കള്ള്
- പൂരം നക്ഷത്രം
-
എല്ല, -ല്ലൈ
- അവസാനം
- എലുക, അതിര്, സീമ (പ്ര.) എല്ലക്കുൾപ്പെടുത്തുക = അതിർത്തിക്കകത്താക്കുക, പരിധിക്കുള്ളിലാക്കുക
- അവസരം, സമയം
-
എല്ലാ
- "എല്ലാം" (എല്ലാവും) എന്ന സർവനാമത്തിൻറെ വിശേഷണരൂപം. "എല്ല" (എലുക) എന്നതിനോട് "ആ" എന്ന നിഷേധപ്രത്യയം ചേർന്ന് ഉണ്ടായ രൂപം. എല്ലയില്ലാത്ത = അതിരില്ലാത്ത
-
എല്ലി
- "എല്ലൻ" എന്നതിൻറെ സ്ത്രീലിംഗം. എല്ലുമുഴച്ചുകാണാവുന്നവൾ, മാംസളമല്ലാത്ത ശരീരത്തോടുകൂടിയവൾ
-
എല്ലോ
- അല്ലോ എന്നതിൻറെ ഉച്ചാരണഭേദം. "അല്ലോ" നോക്കുക
-
എല്ല്
- അസ്ഥി, മനുഷ്യരുടേയും പക്ഷിമൃഗാദികളുടേയും ശരീരത്തിന് ഉറപ്പും ആകൃതിയും നൽകത്തക്കവണ്ണം മാംസത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന കടുത്ത പദാർഥം, സപ്തധാതുക്കളിൽ ഒന്ന്. "എല്ലുമുറിയെ പണിതാൽ പല്ലുമുറിയെ തിന്നാം" (പഴ.)