-
ഉറ5, ഒറ
- സഞ്ചി, കീശ
- പുറഞ്ചട്ട, ആവരണം
- പാമ്പിൻറെ പുറം ചട്ട
- ചില പുഴുക്കൾ ശരിരത്തെ പൊതിഞ്ഞ് ഉണ്ടാക്കുന്ന രക്ഷാ കവചം, പുഴുക്കൂട്
- ഇരിപ്പിടം, മാളം
-
ഉറക്കെ, -ക്കനെ, ഒറ-
- ഉച്ചത്തിൽ, ഉറച്ച്
- മുറുകെ, ശക്തിയായി, ഊക്കോടെ
-
ഉവർ, ഓര്
- ഉപ്പ്, ഉപ്പുരസം
-
ഒരു
- പലതല്ലാത്ത, ഏകമായ, ഒറ്റയായ
- അവധാരകാർഥത്തിലും പ്രയോഗം, വ്യത്യസ്തമല്ലാത്ത, അന്യമല്ലാത്ത, ഒരേ, ഒറ്റ
- അനിർദിഷ്ടവാചിയായും പ്രയോഗം, എന്തൊരു ഭംഗി ഇത്യാദി
- ഏകദേശം, ഏതാണ്ട്
- പേരച്ചപ്രത്യയമായും നിരർഥകമായും പ്രയോഗം. (പ്ര.) പ്രുകണക്കിൽ, പോയോരു
-
ഒരേ
- ഒന്നുമാത്രമായ
- മറ്റൊരുതരത്തിലല്ലാത്ത, അതുതന്നെയായ
-
ഒറ
- നൂറ് (കച്ചവടക്കാരുടെ ഭാഷ)
- ഉറ, പാൽ പുളിപ്പിച്ചുതൈരാക്കുവാൻ അതിൽ ചേർക്കുന്ന മോര്
-
ഓരാ
- നിഷേധാഖ്യാതം. ഓർക്കുകയില്ല = "ഓർക്കുക" നോക്കുക.
-
ഓരി, -ലി
- കുറുനരി
- കൂവൽ, കുറുനരിയുടെ ശബ്ദം. (പ്ര.) ഓരിയിടുക = കൂവുക
- ഒരിനം പുൽച്ചെടി, പുഞ്ചനിലങ്ങളിൽ വളരുന്നത്, ഓരിപ്പുല്ല്
-
ഓരു
- "ഓർ3" നോക്കുക. ഒരു എന്നതു സമാസത്തിൽ ചിലേടത്തു കൈക്കൊള്ളുന്ന രൂപം. പേരെച്ചപ്രത്യയം. ഉദാ: കണ്ടോരു, പോയോരു, നിന്നോരു, വന്നോരു = കണ്ട ഒരു, പോയ ഒരു, നിന്ന ഒരു, വന്ന ഒരു.
-
ഓരോ, ഓരോരോ
- ഒന്ന് ഒന്ന് എന്ന ക്രമത്തിൽ, ഒന്നു വീതം