1. കച1

    Share screenshot
    1. "കചക്കുക" എന്നതിൻറെ ധാതുരൂപം.
  2. കച2

    Share screenshot
    1. പിടിയാന
    2. സൗന്ദര്യം
  3. കചു, കച്വി

    Share screenshot
    1. ചേമ്പ്
    2. ചേന
    3. കാച്ചിൽ
  4. കച്ച1

    Share screenshot
    1. ആനയുടെ കച്ചക്കയറ്
    2. ഉടുവസ്ത്രം
    3. പരുക്കൻ കോടിവസ്ത്രം, കൗപീനം, അരയ്ക്കു ചുറ്റിക്കെട്ടുന്ന വസ്ത്രം. കച്ചയിടുക = പ്രതത്തിനുമീതേ കച്ച പുതപ്പിക്കുക, കോടിയിടുക
    4. അംഗവസ്ത്രം, മുലക്കച്ച = കച്ച
    5. കളരിപ്പയറ്റ് കഥകളി മുതലായവ അഭ്യസിക്കുമ്പോൾ കെട്ടുന്ന നീണ്ടശീല, അരക്കച്ച. (പ്ര.) കച്ചകെട്ടുക, കച്ചമുറുക്കുക = ആയുധാഭ്യാസത്തിനോ യുദ്ധത്തിനോ വേണ്ടി അരക്കച്ചകെട്ടി തയ്യാറാവുക
  5. കച്ച2

    Share screenshot
    1. കയ്പുരസത്തോടുകൂടിയ, കയ്പുരസമുള്ള
  6. കച്ചി1

    Share screenshot
    1. കച്ചിൽ, വയ്ക്കോൽ. "കച്ചികെട്ടാൻ തിരി കച്ചിയിൽ നിന്ന്" (പഴ.)
    2. കൊയ്തശേഷം നിൽക്കുന്ന വയ്ക്കോൽക്കുറ്റി
    3. ഗോലി
    4. മാങ്ങാത്തിര
  7. കച്ചി2

    Share screenshot
    1. "കച്ച്" എന്ന ദേശത്തുള്ള ആൾ
  8. കച്ചു

    Share screenshot
    1. കയ്ച്ചു, കയ്പുരസം ഉണ്ടായി, കയ്പുരസം അനുഭവപ്പെട്ടു
  9. കച്ച്1

    Share screenshot
    1. അരപ്പട്ട
  10. കച്ച്2

    Share screenshot
    1. ഭംഗിയുള്ള, മനോഹരമായ
    2. റൗക്ക, മുലക്കച്ച. "കച്ചാർന്നകൊങ്ക പുണർവാൻ തരികോമലേ നീ" (ഉദ്യോ.പ്ര.)
    3. ഉലക്കപ്പൂണ് (പ.മ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക