1. കമ്പ്

    1. നാ.
    2. വടി
    3. ശാഖ, ചില്ല
    4. മുള, കരിമ്പു മുതലായവയുടെ മുട്ട്, രണ്ടു മുട്ടുകൾക്കിടയിലുള്ള ഭാഗം
    5. നിലം അളക്കുന്നതിനുള്ള അളവുകോൽ
    6. ഓലഗ്രന്ഥത്തിനു രക്ഷക്കായി ഇരുപാടും വയ്ക്കുന്ന പലകത്തുണ്ട്, (പ്ര.) കമ്പോടുകമ്പ് = ഗ്രന്ഥത്തിൻറെ ആദ്യംതൊട്ട് അവസാനം വരെ, ഒരറ്റം മുതൽ മറ്റേ അറ്റംവരെ, കമ്പുകടക്കുക = അതിരുകടക്കുക, നിയന്ത്രണം വിടുക, കമ്പും തുമ്പും ഇല്ലാത്ത, കമ്പുംകണയുമില്ലാത്ത
  2. കമ്പായ്, കമ്പ, കമ്പാവ്, കമ്പാ

    1. നാ.
    2. കമ്പ
  3. കാമ്പ്1

    1. നാ.
    2. തണ്ട് (പൂവിൻറെയും ഇലയുടെയും) ഞെട്ട്. ഉദാ: ഇലക്കാമ്പ്, മുലക്കാമ്പ്
  4. കാമ്പ്2

    1. നാ.
    2. ഉള്ള്, ഉൾഭാഗം
    3. മുഖ്യമായ അംശം, സത്ത്
    4. ഏറ്റവും ഉള്ളിലുള്ള വസ്തു, കാതൽ
    5. സസ്യങ്ങളുടെയും മറ്റും ഉള്ളിലുള്ള തണ്ട്. ഉദാ: ചെടിക്കാമ്പ്, വാഴക്കാമ്പ്
    6. അമ്പിൻറെ ചിറക്
    7. പട്ടുടയാട
  5. കമ്പ

    1. നാ.
    2. പലകകൾ നിരപ്പിൽച്ചേർക്കാനായി പുറത്തുവച്ചുറപ്പിക്കുന്ന പട്ടിക
    3. ഏട്ടുകമ്പ്
    4. = കമ്പ്, ഒരു പ്രത്യേകതരം ചോളം
    5. കമ്പിക്കയറ്, കയറുകമ്പ
    6. വണ്ണംകുറഞ്ഞ ദണ്ഡ്
  6. കുമ്പ

    1. നാ.
    2. കള്ളുകുടിയൻ
    3. വയറ്, കുടവയർ. (പ്ര.) കുമ്പവീർക്കുക = വയറുനിറയുക. കുമ്പവീർപ്പിക്കുക = വയറുനിറയ്ക്കുക, ഉപജീവനം കഴിക്കുക. കുമ്പകെട്ടി = 1. വയറൻ
    4. ലുബ്ധൻ. (പ്ര.) കുമ്പതപ്പുക, -തലോടുക = പരിഭ്രമിക്കുക
  7. കുമ്പി1

    1. നാ.
    2. ചൂട്
    3. കാനൽജലം
    4. ചൂടുള്ള ചാമ്പൽ
  8. കുമ്പി2

    1. നാ.
    2. ചേറ്, ചെളി
  9. കുമ്പി3

    1. നാ.
    2. പൃഷ്ഠം
    3. പുരുഷലിംഗം
    4. വയറ്. ഉദാഃ കുമ്പികായുക = വിശക്കുക. കുമ്പവീർക്കുക = വയർനിറയുക
  10. കൂമ്പ്1

    1. -
    2. "കൂമ്പുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക