-
ക1
- -
-
അക്ഷരമാലയിലെ ഒന്നാമത്തെ വ്യഞ്ജനം. കവർഗഖരം, കണ്ഠ്യം. മറ്റു ദ്രാവിഡഭാഷകളിലും സംസ്കൃതം തുടങ്ങിയുള്ള ആര്യഭാഷകളിലും "ക" തന്നെ ആദ്യത്തെ വ്യഞ്ജനം.
-
ക2
- -
-
ഒരു നടുവിനയെച്ചപ്രത്യയം. ഉദാ: പറ - പറക, വാഴ് - വാഴ്ക.
-
കൊ കൊ
- നാ.
-
ഒരുതരം കളി
-
കൂർക്കം, -ക്ക, -ക്ക്
- നാ.
-
ചിലർ ഉറക്കത്തിൽ പുറപ്പെടുവിക്കുന്ന പരുപരുത്ത ശ്വാസോച്ഛ്വാസശബ്ദം, പാറുവലി
-
കാ1
- -
-
"കാക്കുക" എന്നതിൻറെ ധാതുരൂപം.
-
ഗ2
- നാ.
-
വൃത്തശാസ്ത്രത്തിൽ ദീർഘാക്ഷരത്തെ (ഗുരുവിനെ) സൂചിപ്പിക്കുന്ന ചുരുക്കെഴുത്ത്
-
ഗ3
- നാ. സംഗീ.
-
സപ്തസ്വരത്തിൽ മൂന്നാമത്തേത്, ഗാന്ധാരം
-
കഴികെ, -കേ, -ക
- അവ്യ.
-
കഴിയുമ്പോൾ, പോകെ, ഒഴികെ, കഴിച്ച്, പിന്നെ, പിന്നീട്, കൂടാതെ. ഉദാ: ചെലവുകഴികെ മിച്ചം
-
കുദ്രത്ത്, ഖു-
- നാ.
-
ശക്തി, കഴിവ്
-
ഉമ്മാട്ട്, കു-
- നാ.
-
മറുവശം, ഓലപ്രമാണത്തിൻറെ മറുവശം. ഉദാ: ഓലപ്രമാണത്തിൻറെ ഉമ്മാട്ടിൽ ഒപ്പ്