-
ചകരി, ചകിരി
- തേങ്ങയുടെ തൊണ്ടിനുള്ളിൽ ചിരട്ടയെ പൊതിഞ്ഞിരിക്കുന്ന നാര് (ഈ നാര് പിരിച്ചു കയറുണ്ടാക്കുന്നു)
- തേങ്ങയുടെതൊണ്ട്
- മാമ്പഴത്തിലേയും മറ്റും നാര് (മറ്റുചില ഭക്ഷ്യവസ്തുക്കളിലുള്ള നാരിനെ കുറിക്കാനുള്ള പ്രയോഗം)
-
ചകാര
- ചെയ്തു, ആക്കിത്തീർത്തു
-
ചകിരി
- ചകരി
-
ചകോരി
- പെൺചകോരം
-
ചക്ര
- പെരുമുത്തങ്ങ
- കർക്കടകശൃംഗി
- ഒരുതാളം
-
ചക്കര
- കരിപ്പുകട്ടി. നാളികേരശർക്കര (മധുരക്കള്ള് തിളപ്പിച്ചുകുറുക്കി ചിരട്ടയിലോ മൺപാത്രത്തിലോ ചതുരത്തിലുള്ള അച്ചിലോ ഒഴിച്ചുവച്ച് ഉറയുമ്പോൽ എടുക്കുന്നത്)
- ശർക്കര, കരിമ്പിൻ നീരുകുറുക്കിയുണ്ടാക്കുന്ന മധുരപദാർഥം
- പെൺകുട്ടികൾ കളം വരച്ചു കളിക്കുന്ന ഒരു കളി, ചിക്കിണിയെന്നും
- ഇഷ്ടപ്പെട്ടവസ്തു
-
ചക്രി
- പാമ്പ്
- ആട്
- അരയന്നം
- കഴുത
- കാക്ക
-
ചക്രു:
- (കൃധാതു പ്ര.പു. ബ.വ. പരസ്മൈപദം) ചെയ്തു, ഉണ്ടാക്കി (മണിപ്രവാളകവിതയിൽ പ്രയോഗം)
-
ചാകര
- കേരളക്കരയോടു ചേർന്നുകിടക്കുന്ന കടലിൽ മാത്രം കാണുന്ന പ്രതിഭാസം, ചെമ്മീൻ സമൃദ്ധിയായി ഉണ്ടായി കാണപ്പെടുന്നത്
-
ചാക്കരി
- ഇറക്കുമതിചെയ്യുന്ന പുഴുക്കലരി