1. ചണ2

    1. നാ. സംഗീ.
    2. ഒരു താളം
  2. ചണ1

    1. വി.
    2. കീർത്തികേട്ട, പ്രസിദ്ധമായ, സാമർഥ്യമുള്ള
  3. ചാണ2

    1. നാ.
    2. ചണംകൊണ്ടുണ്ടാക്കിയ തുണി
    3. അലങ്കാരത്തിനുപയോഗിക്കുന്ന കോടിത്തുണി
    4. എണ്ണതുടയ്ക്കാനുപയോഗിക്കുന്ന തുണി
  4. ചാൺ

    1. നാ.
    2. ഒരു ദീർഘയളവ്, കൈപ്പത്തിവിരിച്ചുവച്ചാൽ തള്ളവിരലിൻറെ അറ്റം മുതൽ ചെറുവിരലിൻറെ അറ്റം വരെയുള്ള അകലം
  5. ചാണ1

    1. നാ.
    2. (കത്തിയും മറ്റും) തേച്ച് മൂർച്ച വരുത്തുകയോ രത്നവും മറ്റും ഉരച്ചു മിനുസപ്പെടുത്തുകയോ ചെയ്യാൻ ഉപയോഗിക്കുന്ന കല്ല്
    3. ചന്ദനവും ഗുളികയും മറ്റും അരയ്ക്കുന്നതിനുള്ള കല്ല്
    4. ചന്ദനച്ചാണയുടെ ആകൃതിയിലുള്ള തടിക്കഷണം
  6. ചുണ1

    1. -
    2. "ചുണയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  7. ചുണ2

    1. നാ.
    2. ചൊടി, മിടുക്ക്, ശക്തി. (പ്ര.) ചുണകെട്ട = കഴിവില്ലാത്ത, നാണംകെട്ട, നാണക്കേട്. ചുണക്കുട്ടി = സാമർഥ്യമുള്ള ആൾ
  8. ചുണ3

    1. നാ.
    2. ചിലയിനം ചെടികളുടെ ഇലയിലും കായിലും മറ്റും കാണുന്ന രോമാവരണം
  9. ചുണ4

    1. നാ.
    2. ചുന3
  10. ചൊണ

    1. നാ.
    2. ചുണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക