1. തമല

    1. നാ.
    2. ഒരിനം ലോഹപാത്രം
    3. കൈമൊന്ത
  2. തമലി

    1. നാ.
    2. തവി
    3. ചട്ടുകം
  3. തമിഴ്, തമിൾ

    1. നാ.
    2. മാധുര്യം
    3. ദ്രാവിഡഭാഷകളിൽ ഒന്ന്, തമിഴകത്തെ പ്രധാനഭാഷ
    4. തദ്ദേശഭാഷ, കേരളഭാഷ
    5. സൗന്ദര്യം. (പ്ര.) തമിഴ്ക്കവിത
  4. ധൂമില

    1. വി.
    2. ധൂമം നിറഞ്ഞ
  5. തുമുല

    1. വി.
    2. ശബ്ദകോലാഹലം ഉണ്ടാക്കുന്ന, ഭയങ്കരമായ
  6. തുമ്മൽ

    1. നാ.
    2. തുമ്മുന്ന പ്രവൃത്തി
  7. തേമൽ

    1. നാ.
    2. ദേഹത്തു തൊലിപ്പുറത്തു ഒരുതരം പാടുണ്ടാകുന്ന രോഗം, ചുണങ്ങ്
  8. തമ്മിൽ

    1. ക്രി.
    2. പരസ്പരം, തങ്ങളിൽ. (പ്ര.) തമ്മിൽത്തല്ല് = അടിപിടി, അങ്ങോട്ടുമിങ്ങോട്ടുമുള്ള അടി, വഴക്ക്
  9. തിമില

    1. നാ.
    2. ഒരു ചർമവാദ്യം
  10. തമ്മൾ

    1. നാ.
    2. തങ്ങൾ
    3. താങ്കൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക