-
തരസ്സ്
- ഒരു രോഗം
- വേഗം
- ചങ്ങാടം
- കുരങ്ങ്
- കടത്തുകടവ്
-
തരസാ
- വേഗത്തിൽ, ശക്തിയോടെ, നേരെ
-
തരിശ്
- പാഴ്നിലം (കൃഷിചെയ്യാത്ത ഭൂമി). (പ്ര.) തരിശടിക്കുക = തരിശുനിലം ആദ്യമായി ഉഴുക. തരിശിടുക = ഭൂമി കൃഷിചെയ്യാതെയിടുക
-
തരിസാ
- (സുറിയാനിസഭ)തരിസാപ്പള്ളി = ഒരു സുറിയാനിപ്പള്ളി (ഒമ്പതാം നൂറ്റാണ്ടിൽ കൊല്ലത്തു സ്ഥാപിതമായത്)
- നേരെയുള്ള, ചിവ്വായ
-
തർഷ
- ദാഹം
-
തിരസ്
- രഹസ്യമായി
- വളവായി
- കുറുകെ
- അകന്ന്
-
തുരിശ്1
- തുയിർ
-
തുരിശ്2
- ചെമ്പ് ഓക്സിജനുമായി ചേർന്നുണ്ടാകുന്ന ഒരു പദാർഥം, കോപ്പർസൾഫേറ്റ്
-
തുറസ്സ്
- തുറന്ന സ്ഥലം
- തുറന്നിരിക്കുന്ന സ്ഥിതി
-
തൃഷ
- മേത്തോന്നി
- ദാഹം
- അധികമായ ആഗ്രഹം