1. താടക

    1. നാ. പുരാണ.
    2. ഒരു രാക്ഷസി, മാരീചൻറെയും സുന്ദൻറെയും അമ്മ
    1. പ്ര.
    2. ബഹളക്കാരി, ഭയങ്കരി
  2. തട്ടിക

    1. നാ.
    2. മറ
  3. തട്ടുക

    1. ക്രി.
    2. നിഷേധിക്കുക
    3. ഉപദ്രവിക്കുക, കൊല്ലുക
    4. സംഭവിക്കുക
    5. അപഹരിക്കുക
    6. അടിക്കുക
    7. ഏൽക്കുക, തമ്മിൽ മുട്ടുക
    8. സാധനങ്ങൾ കൂട്ടിമുട്ടുക
    9. ചെണ്ട പെരുമ്പറ മുതലായ വാദ്യങ്ങൾ മുഴക്കുക
    10. സ്പർശിക്കുക
    11. വളരെയധികം ആഹാരം കഴിക്കുക
    12. കമഴ്ത്തിയോ ചരിച്ചോ ഉള്ളിലുള്ള സാധനം പുറത്തു വീഴ്ത്തുക
    13. കതകിൻറെ സാക്ഷ ഓടാമ്പൽ മുതലായവ നീക്കുക
  4. താട്ടുക

    1. ക്രി.
    2. കടത്തുക
    3. തള്ളിനീക്കുക
  5. താറ്റുക

    1. ക്രി.
    2. ഉടയ്ക്കുക
    3. ആക്ഷേപിക്കുക, പരിഹസിക്കുക
    4. ആട്ടിദൂരത്താക്കുക, നിന്ദിച്ച് അകറ്റുക
    5. കന്നു പൂട്ടിയശേഷം വയൽ കട്ടയുടച്ചു നിരപ്പാക്കുക
    6. ചകിരിനാര് എടുക്കുന്നതിനു തൊണ്ടുതല്ലുക
    7. പാറ്റുക
  6. തിട്ടുക

    1. ക്രി.
    2. ശകാരിക്കുക
    3. ശപിക്കുക
  7. തീട്ടുക

    1. ക്രി.
    2. മിനുക്കുക
    3. മൂർച്ചയുണ്ടാക്കുക
    4. കോതിഒതുക്കുക
    5. തവിടുകളയുക
    6. എഴുതുക
    7. കൊഴിയുക
  8. തീറ്റുക

    1. ക്രി.
    2. ആഹാരംകഴിപ്പിക്കുക
    3. കന്നുകാലികളെ മേയിക്കുക
  9. തുടക്ക്

    1. നാ.
    2. തൊടീൽ, തൊട്ടാൽ അശുദ്ധമാകുമെന്ന വിശ്വാസം
  10. തൂറ്റുക

    1. ക്രി.
    2. ചാറുക, ചിതറിവീഴുക
    3. ഉയരത്തിൽനിന്നു കുടഞ്ഞിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക