1. ദാരകൻ

    1. നാ.
    2. പുത്രൻ, കുട്ടി
  2. തരകൻ

    1. നാ.
    2. ഒരു സ്ഥാനപ്പേര്
    3. ഒരു ജാതി, നായന്മാരിൽ ഒരുവിഭാഗം
    4. തരകുകാരൻ, കൊടുക്കൽവാങ്ങലിലും മറ്റും പ്രതിഫലംപറ്റി മധ്യവർത്തിയായി പ്രവർത്തിക്കുന്നവൻ
    5. മൂത്താൻജാതിയിൽപ്പെട്ട പുരുഷന്മാരെ മറ്റുചിലജാതിക്കാർ വിളിക്കുന്ന പേര്
  3. താരകൻ

    1. പുരാണ.
    2. ഒരു അസുരൻ (വജ്രാംഗൻറെയും വജ്രാംഗിയുടെയും പുത്രൻ. സുബ്രഹ്മണ്യനാൽ വധിക്കപ്പെട്ടു)
    1. നാ.
    2. നാശകാരി
    3. രക്ഷിക്കുന്നവൻ (തരണംചെയ്യിക്കുന്നവൻ)
    4. ചുക്കാൻപിടിക്കുന്നവൻ
    5. ശിവൻ (സംസാരസാഗരം തരണംചെയ്യിക്കുന്നവൻ)
  4. ധാരകൻ

    1. നാ.
    2. രക്ഷിതാവ്
    3. ധരിക്കുന്നവൻ
    4. കടമുള്ളവൻ
  5. തരികൻ

    1. നാ.
    2. കടത്തുകാരൻ
  6. ദാരികൻ

    1. നാ.
    2. ഒരുഅസുരൻ (ഭദ്രകാളിയാൽ വധിക്കപ്പെട്ടു)
  7. ദാരുകൻ1

    1. നാ.
    2. ഗരുഡൻറെ ഒരു പുത്രൻ
    3. ശ്രീകൃഷ്ണൻറെ തേരാളി
    4. മഹിഷാസുരൻറെ ഒരു തേരാളി
  8. ദാരുകൻ2

    1. നാ.
    2. ദാരികൻ
  9. തുരുക്കൻ

    1. നാ.
    2. തുലുക്കൻ
  10. താരികൻ

    1. നാ.
    2. കടത്തുകാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക