-
പലം
- മാംസം
- ഉമി
- വൈക്കോൽ
- ഇരുപത്തൊന്നു കഴഞ്ചുകൂടിയ തൂക്കം
-
പല്ലം
- നെൽപ്പുര
- വലിയ പത്തായം
-
പള്ളം
- നഷ്ടം
- കുഴി, താഴ്ച, താണഭൂമി
- തോട്ടം, ആറ്റിൻകരെയുള്ള തോപ്പ്
- നടുതല
-
പാലം
- ആറ്റിലോ തോട്ടിലോ ഒഴുക്കിനുമീതെ ഇരുകരകളെയും യോജിപ്പിച്ചുകൊണ്ടു മറുകരകടക്കുന്നതിനുവേണ്ടി ഇട്ടിരിക്കുന്ന തടി, വാഹനങ്ങൾപോകുന്നതിനുവേണ്ടി കോൺക്രീറ്റുചെയ്തും മറ്റും അപ്രകാരം ഉണ്ടാക്കുന്നത്
- കിണറ്റുതടി
- മൂക്കിൻറെ ദ്വാരങ്ങൾക്കു നടുവെയുള്ള വീതികുറഞ്ഞഭാഗം
- ഭൂമി. "പാലംകുലുങ്ങിയാലും കേളൻ കുലുങ്ങുകയില്ല" (പഴ.)
-
പാളം
- ഇരുമ്പു തല്ലി നീട്ടിയത്
- കട്ടിയുള്ള ലോഹത്തകിട്
-
പില്ലം
- ചീമ്പക്കണ്ണ്
-
പുലം
- ഇന്ദ്രിയം
- വയൽ
- കന്നുകാലികളെ തീറ്റുന്ന സ്ഥലം
- ഇന്ദ്രിയജ്ഞാനം
-
പുല്ലം1
- കാള
- ശകാരം
- (ജ്യോ.) ഇടവം രാശി
-
പുല്ലം2
- പുഷ്പം
-
പുള്ളം
- പിളർക്കുന്നത്, അരിവാൾ