1. പുള്ളി

    1. നാ.
    2. അടയാളം
    3. തടവുകാരൻ (ശരീരത്തിൽ നെറ്റിയിലോ മറ്റോ അടയാളമിട്ടിരുന്നതിനാൽ)
    4. "ഒ" കാരത്തിൻറെ ചിഹ്നം (അതിൻറെ ദീർഘം "കെട്ടുപുള്ളി") (പ്ര.) പുള്ളിക്കാരൻ = 1. പുള്ളിയുള്ളവൻ (അടയാളമുള്ളവൻ), ജയിൽപ്പുള്ളി
    5. ശ്രദ്ധേയനായ വ്യക്തി
    1. വി.
    2. പുള്ളിയുള്ളത്. ഉദാഃ പുള്ളിപ്പശു, പുള്ളിപ്പുലി, പുള്ളിമാൻ
  2. പാള്

    1. -
    2. "പാളുക" എന്നതിൻറെ ധാതുരൂപം.
  3. പാള

    1. നാ.
    2. കമുകിൻറെയും മറ്റും പൂങ്കുലയെ മൂടിയിരിക്കുന്നത് (പോള). (പ്ര.) കുത്തുപാള, തൊപ്പിപ്പാള, വീച്ചുപാള
    1. വി.
    2. വീതിയുള്ള. ഉദാഃ പാളക്കര
  4. പൊൾ, പൊള്ള്

    1. നാ.
    2. അസത്യം
  5. പള്ള2

    1. നാ.
    2. വയറ് (പണ്ടം)
    3. വാരിപ്പുറം
    4. വലിയ ദ്വാരം, പൊത്ത്
    5. ഘോരമായ കാട്, ചെറിയ കുറ്റിക്കാട് (പള്ളക്കാട്)
    6. വയറുചാടിയ ജന്തു
    7. ചെറിയ ഉൾക്കടൽ
    8. പടല (പ്ര.) പള്ളയ്ക്കാക്കുക = ആഹാരം കഴിക്കുക. പള്ളയിലാകുക = ഗർഭം ഉണ്ടാകുക. പള്ളയിൽ കളയുക = വീട്ടിനടുത്തു വളർന്നു നിൽക്കുന്ന കുറ്റിക്കാട്ടിൽ എറിയുക. പള്ളവട്ടി = വലിയകുട്ട (വശങ്ങൾ വയറുപോലെ ഉന്തിനിൽക്കുന്നത്)
  6. പള്ളി1

    1. വി.
    2. പ്രശസ്തമായ
    1. ആ.ഭാ.
    2. രാജാവിനെയോ ദേവനെയോ ബ്രാഹ്മണനെയോ സംബന്ധിച്ച (പദാദിയിൽ പ്രയോഗം) ഉദാഃ പള്ളിക്കുട, പള്ളിക്കെട്ട്
  7. പള്ളി2

    1. നാ.
    2. ഗ്രാമം
    3. ക്രിസ്ത്യാനികളുടെയും മുഹമ്മദിയരുടെയും ദേവാലയം
    4. ബുദ്ധവിഹാരം
    5. എഴുത്തുകളരി (പള്ളിക്കൂടം)
    6. ജന്തുക്കളുടെ ശയനസ്ഥാനം
    7. കുടിൽ, കാട്ടുജാതിക്കാരുടെ കോളനി
  8. പള്ള്

    1. നാ.
    2. ചീത്തവാക്ക്
    3. അഹങ്കാരം. (പ്ര.) പള്ളുപറയുക = ചീത്തപറയുക
  9. പാളി1

    1. നാ.
    2. കുടം
    3. അടയാളം
    4. ചുറ്റളവ്
    5. അതിര്
    6. കൂട്ടം
    7. വാക്ക്
    8. തൊട്ടി
    9. പേൻ
    10. വരി
    11. വസ്ത്രം മുതലായവയുടെ അംശം
    12. ചീന്ത്
    13. പഞ്ഞിനിറച്ച തലയിണ
    14. മൂർച്ച, വാളിൻറെയും മറ്റും മുന
    15. മേൽക്കാത്
    16. പാലം, ചിറ
  10. പാളി2

    1. ക്രി.
    2. "പാളുക" എന്നതിൻറെ ഭൂതരൂപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക