1. മഗ്ന

    1. വി.
    2. മജ്ജനം ചെയ്ത, മുഴുകിയ
    3. ലയിച്ച
  2. മാഘൻ

    1. നാ.
    2. ഒരു പ്രസിദ്ധസംസ്കൃതകവി. "കാഘം" അഥവാ "ശിശുപാലവധം" എന്ന കാവ്യത്തിൻറെ കർത്താവ്
  3. മാക്കാൻ

    1. നാ.
    2. തവള
    3. കാട്ടുപൂച്ച, കണ്ടൻ
  4. മൈക്കണ്ണി

    1. നാ.
    2. സുന്ദരി, സ്ത്രീ (മഷിയെഴുതിയ കണ്ണോടുകൂടിയവൾ)
  5. മക്കന

    1. നാ.
    2. മൂടുപടം
  6. മുഖേന

    1. അവ്യ.
    2. മുഖംകൊണ്ട്
    3. വഴിയായി
    4. ഒത്താശയോടെ (മുഖാന്തരമായി)
  7. മൂകൻ

    1. നാ.
    2. ഒരു അസുരൻ
    3. ദരിദ്രൻ
    4. ഒരു ദേവൻ
    5. കൂമൻ
    6. സംസാരിക്കാൻ വയ്യാത്തവൻ, ഊമ
    7. നിശ്ശബ്ദൻ
    8. മൂകപഞ്ചശതിയുടെ കർത്താവ്
  8. മൂക്കൻ

    1. നാ.
    2. (നീണ്ട) മൂക്കുള്ളവൻ
    3. ഒരിനം പാമ്പ് (മൂർഖൻ)
    4. മീൻകൊത്തി
  9. മോകൻ

    1. നാ.
    2. കാമദേവൻ
  10. മുകന

    1. നാ.
    2. മുൻഭാഗം
    3. മുഖഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക