1. മന്ത്1

    1. നാ.
    2. മത്ത്, കടകോൽ
  2. മന്ത്2

    1. നാ.
    2. ഒരു രോഗം, പെരുക്കാൽ
    3. ഇടുതടി
  3. മന്ത

    1. വി.
    2. ക്ഷീണിച്ച
    3. ഹീനമായ
    4. മടിയുള്ള
    5. ഭാഗ്യമില്ലാത്ത
    6. സാവധാനമായ, മന്ദിച്ച
    7. പ്രകാശം കുറഞ്ഞ
    8. ഭോഷത്വമുള്ള
    9. രോഗംപിടിപെട്ട
    10. മദ്യപാനം ചെയ്ത
    11. മറവിയുള്ള
    12. ദുഷ്ടനായ
  4. മാനദ

    1. വി.
    2. അഹങ്കാരമുള്ള
    3. ബഹുമാനം കാണിക്കുന്ന
    4. അഭിമാനകരമായ
    5. അഹങ്കാരം നശിപ്പിക്കുന്ന
  5. മാന്ത്

    1. നാ.
    2. മാന്തൽ, കീറൽ
    3. ഒരുതരം ചൊറി
  6. മ്നാത

    1. വി.
    2. ഉരുവിട്ട
    3. പഠിക്കപ്പെട്ട
  7. മാനിത2

    1. നാ.
    2. ഗർവം
    3. ആദരം
    4. അഭിമാനിയുടെ അവസ്ഥ, മാനിത്വം
  8. മാന്ദി

    1. നാ. ജ്യോ.
    2. ഗുളികൻ (മന്ദൻറെ പുത്രൻ)
  9. മുന്തി

    1. നാ.
    2. ഉടുത്തിരിക്കുന്ന മുണ്ടിൻറെ മടിക്കുത്ത് (മുന്തി നിൽക്കുന്നത്), മടി, കോന്തല (പ്ര.) മുന്തിയറുക്കുക = അപഹരിക്കുക
  10. മൊന്ത

    1. നാ.
    2. ശാപം
    3. ഒരുതരം പാത്രം
    4. കാട്ടുപന്നിയും മറ്റും ഒളിച്ചിരിക്കുന്ന സ്ഥലം, കുറ്റിക്കാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക