-
എജമാൻ, -മാനൻ
- മേലാവ്, മേലധികാരി, നാഥൻ
- സേനാനി, പട്ടാളനായകൻ. എജമാനത്തം = നായകത്വം, പ്രഭുത്വം, കുലീനത്വം
-
ഒഴുകിൽ മേനോൻ
- സാമൂതിരിയുടെ കാര്യസ്ഥൻ
-
മണ്ണൻ
- ദുർബുദ്ധി
- ഒരു രോഗം (അഞ്ചാം പനി)
- പടുവാഴ
- ചെറിയ മുതല
-
മണ്ണാൻ
- ചിലന്തി
- വണ്ണാൻ (അലക്കു തൊഴിലായുള്ള ഒരു ജാതി, ചിലദിക്കുകളിൽ തെങ്ങുകയറ്റക്കാരുടെ ഒരു ജാതിയെ കുറിക്കാനും പ്രയോഗം)
-
മണ്ണുണ്ണി
- "മണ്ണുതിന്നുന്നവൻ", വകയ്ക്കു കൊള്ളാത്തവൻ
-
മണ്ണെണ്ണ
- (മണ്ണിൽനിന്നെടുക്കുന്ന) പെട്രാളിയം സംസ്കരിച്ചുണ്ടാക്കുന്ന ഒരിനം എണ്ണ, ഇന്ധനമായി ഉപയോഗം
-
മനന
- ഓർമ
- ധ്യാനം
- വിചാരം
- ബുദ്ധി
- യുക്തിപൂർവമായ പദാർഥ ചിന്തനം
-
മന്ന്2
- മുപ്പത്താറു റാത്തൽ തൂക്കം
-
മന്ന1
- ഭൂമി
- വിധി പ്രസ്താവിക്കുന്ന സ്ഥലം
- സഭ, സംഘം
- കാളീക്ഷേത്രം
-
മന്നാ
- ഒരു ഭക്ഷണപദാർഥം, മധുരാന്നം