1. വേണി

    1. നാ.
    2. ദേവതാളി
    1. വൃത്ത.
    2. ഒരു വൃത്തം
    1. നാ.
    2. ഒഴുക്ക്
    3. (കെട്ടിയ) തലമുടി, മുടിക്കെട്ട്
    4. ഇരുപ്പിരിയൻ മുടി, പിന്നി പുറകോട്ടിട്ടിരിക്കുന്ന മുടി
    5. വെള്ളക്കൂട്ടം
    6. (കൃഷ്ണാ)നദി
    7. നദീസംഗമം, ഗംഗായമുനാസരസ്വതീസംഗമം. ഉദാഃ ത്രിവേണി
  2. കോവണി, -വേണി, -ഗോവണി, -വേണി

    1. നാ.
    2. തലയണ
    3. മുകളിലേക്കു കയറുന്നതിനുവേണ്ടി നിർമിച്ചിട്ടുള്ള പടിക്കെട്ട്, ഏണി
  3. ഊവണി, -വേണി, -വ്വോണി

    1. നാ.
    2. വയലിൽ വെള്ളം തേകാൻ മരം കൊണ്ട് ഉണ്ടാക്കുന്ന തോണിപോലുള്ള ഒരു ഉപകരണം
  4. കൃഷ്ണവേണ, വേണി

    1. നാ.
    2. കൃഷ്ണാനദി
  5. കവണ, -വിണ

    1. നാ.
    2. കല്ലുവച്ചെയ്യുന്നതിനു കവരമുള്ള കമ്പിൻറെ അറ്റത്ത് റബ്ബർ, തോൽ ഇവ കെട്ടിയുണ്ടാക്കുന്ന ഉപകരണം, ഭിന്ദിപാലം, കവൺ
    3. വെടിയുണ്ട
    4. ഒരു മുഴം നീളമുള്ള തിരുകുതടി
  6. വീണി

    1. നാ.
    2. നാരദൻ
  7. വീൺ

    1. വി.
    2. കൊള്ളരുതാത്ത
    3. വ്യർഥമായ
  8. വെൺ

    1. വി.
    2. വലിയ
    3. ഭംഗിയുള്ള
    4. പ്രകാശമുള്ള
    5. വെളുത്ത
    6. ശുദ്ധമായ
    7. കറയറ്റ
    8. വെണ്മയുള്ള
    9. ഒഴുക്കനായ
  9. വേണു

    1. നാ.
    2. ഓടക്കുഴൽ
    3. മുള, വേഴൽ
  10. വേൺ1

    1. -
    2. "വേണുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക