1. കല4

    1. നാ.
    2. കഴിവിൻറെ പ്രകാശനം, പ്രയോഗവൈദഗ്ധ്യം, സുന്ദരമായ ആവിഷ്കരണം. വർണരൂപശബ്ദാദികളെന്തെങ്കിലും ഉപാധിയാക്കി സർഗശക്തിയുടെ സഹായത്തോടെ ആത്മാനുഭൂതിയെ പ്രകാശിപ്പിക്കൽ
  2. കല3

    1. നാ.
    2. മറു, തഴമ്പ്, വ്രണമോ മറ്റോ കരിഞ്ഞുണ്ടാകുന്ന അടയാളം
  3. കല2

    1. നാ.
    2. ആണ്മാൻ, ഒരുജാതി മാൻ
  4. കല5

    1. നാ.
    2. സാമർഥ്യം
    3. വള്ളം
    4. (ഒരു ചെറിയ) അംശം, ശകലം, അണു
    5. ചന്ദ്രൻറെ പതിനാറിലൊരു ഭാഗം (പ്ര.) ചന്ദ്രക്കല
    6. പതിനാറിലൊന്ന്
    7. പതിനാറ് എന്ന സംഖ്യ (ചന്ദ്രൻറെ കലകൾ 16 ആയതിനാൽ)
    8. സമയത്തിൻറെ ഒരു ചെറിയ ഭാഗം (പല രീതിയിൽ കണക്കാക്കപ്പെടുന്നു)
    9. ഒരു ദൈർഘ്യമാനത്തോത്, രണ്ടംഗുലം
    10. രാശിയുടെ മുപ്പതിൽ ഒന്നിൻറെ (ഒരംശത്തിൻറെ) അറുപതിൽ ഒരുഭാഗം
    11. ഒരുകോണിൻറെ 1/60 ഭാഗം (60 കല = 1)
    12. ആർത്തവരക്തം
    13. ആദ്യത്തെ അവസ്ഥയിലുള്ള ഭ്രൂണം
    1. സംഗീ.
    2. ഒരു മാത്ര
    1. നാ.
    2. പൂവിൻറെ കീലാഗ്രം
    3. മുതലിന്മേൽ കണക്കാക്കുന്ന പലിശ
    4. ചതി, കാപട്യം
    5. എണ്ണിക്കണക്കാക്കൽ
    6. കർദമൻറെ ഒമ്പതുപെണ്മക്കളിൽ ഒരുവൾ, മരീചിയുടെ ഭാര്യ
    7. തേജസ്സ്, സൗന്ദര്യം, വ്യക്തിവൈശിഷ്ട്യം
    8. ശരീരത്തിലെ സപ്തധാതുക്കളുടെ ( രക്തം, മാംസം, മജ്ജ, മേദസ്സ്, അസ്ഥി, ശുക്ലം, രസം) ആധാരം, ഘടനയിലും ധർമത്തിലും സാദൃശ്യമുള്ള ജീവകോശങ്ങളുടെ സമൂഹം
  5. കല1

    1. -
    2. "കലയുക" എന്നതിൻറെ ധാതുരൂപം.
  6. കലാവികലം, കളാ-

    1. നാ.
    2. കുരികിൽ
  7. ഖല

    1. വി.
    2. ദുഷ്ടതയുള്ള
    3. നികൃഷ്ടമായ, ഹീനമായ, നീചമായ
  8. ഖലിനം, ഖലീ-

    1. നാ.
    2. കടിവാളം, കടിഞ്ഞാൺ
  9. കാൽ1

    1. നാ.
    2. ഒരു അവയവം
    3. നാലിൽ ഒരുഭാഗം
  10. കാല്2

    1. നാ.
    2. കാറ്റ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക