1. കാറ്3

    1. നാ.
    2. വെള്ളം
    3. മേഘം
    4. മുത്തങ്ങ
    5. മഴ
    6. അഴക്
    7. മഴക്കാലത്ത് കൊയെ്തടുക്കുന്ന നെല്ല്, കന്നിപ്പൂനെല്ല്
  2. കാറ്4

    1. അവ്യ.
    2. കാരർ (കാറർ) എന്നതിൻറെ സങ്കുചിതരൂപം. ഉദാ: വേലക്കാർ, നാട്ടുകാർ, കൂലിക്കാർ, കൂട്ടുകാർ
  3. കാറ്5

    1. നാ.
    2. മോട്ടോർ വണ്ടി
  4. കാറ്1

    1. -
    2. "കാറുക" എന്നതിൻറെ ധാതുരൂപം.
  5. കാറ്2

    1. നാ.
    2. കറുപ്പ്, കറുപ്പുനിറം
    1. വി.
    2. കറുത്ത, ഇരുണ്ട. ഉദാ: കാർകൊണ്ടൽ, കാർമുകിൽ
    3. പരുപരുത്ത, കടുപ്പമുള്ള
  6. കാറ

    1. നാ.
    2. സ്ത്രീകളും കുട്ടികളും കഴുത്തിൽ അണിയുന്ന ഒരുതരം ആഭരണം
    3. (മരംകൊണ്ടുള്ള) ഉരൽ
    4. കാറകൊട്ട്, ഹോക്കിപോലെ വടികൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പന്തടിച്ചു നീക്കുന്ന ഒരുതരം കളി. (പ്ര.) കാറപ്പറമ്പ് = കാറകളിക്കുന്ന സ്ഥലം. കാറപ്പിള്ളേർ = കാറകളിക്കുന്ന കുട്ടികൾ. കാറവടി = കാറകളിക്ക് ഉപയോഗിക്കുന്ന വടി
    5. കുമ്മായക്കൂട്ട്
    6. ഒരുജാതി പക്ഷി
  7. കറമ്പൻ, കറു-

    1. നാ.
    2. ഒരു പുരുഷ നാമം
    3. കറുത്തവൻ, (സ്ത്രീ.) കറമ്പി
  8. കറ1

    1. -
    2. "കറക്കുക" എന്നതിൻറെ ധാതുരൂപം.
  9. ആക്കരി, -ക്കിറി, -ക്രി

    1. നാ.
    2. സാധനങ്ങൾ കൊണ്ടുനടന്നു വിൽപ്പന നടത്തുന്നവൻ. വീടുതോറും കയറിയിറങ്ങി പഴയസാധനങ്ങൾ വാങ്ങുന്നവൻ
  10. കറ2

    1. നാ.
    2. കുറ്റം, ദോഷം
    3. ഉപദ്രവം
    4. പാപം
    5. തുരുമ്പ്
    6. വൃക്ഷലതാദികളോ പച്ചക്കായ്കളോ മറ്റോ മുറിക്കുമ്പോൾ അവയുടെ മുറിപ്പാടിൽ നിന്ന് ഊറുന്ന രസം. (പ്ര.) കറപിരിക്കുക = മോരോ ചുണ്ണാമ്പോ മറ്റോ ഉപയോഗിച്ച് വാഴയ്ക്കയുടെ കറകളയുക
    7. ഉരൽ, കറയടി
    8. ആർത്തവരക്തം (പ്ര.) കറപെടുക = തീണ്ടാരിക്കുക. കറവായ്ക = തീണ്ടാരിയില്ലായ്മ
    9. മലം (വേടഭാഷ)
    10. പ്രസവാനന്തരം മുലയിൽ ആദ്യമായി ഊറിവരുന്ന പാൽ
    11. ആനയുടെ മദജലം
    12. ചളി, അഴുക്ക്, മാലിന്യം
    13. കളങ്കം, അടയാളം, പാട്
    14. കറുപ്പുനിറം. (പ്ര.) കറകളഞ്ഞ, കറയറ്റ = ശുദ്ധമായ, കളങ്കലേശമില്ലാത്ത
    15. വിഷം. ഉദാ: കറമിടറൻ
    16. വിരോധം, പക, കോപം
    17. വഞ്ചന, കാപട്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക