1. കോർ

    1. -
    2. "കോറുക" എന്നതിൻറെ ധാതുരൂപം.
  2. കോറ1

    1. നാ.
    2. ഒരിനം ധാമ്യം, മുത്താറി, കോറപ്പുല്ല്
    3. പായനെയ്യാനുപയോഗിക്കുന്ന ഒരിനം പുല്ല്
  3. കോറ2

    1. നാ.
    2. പാകമാകാത്തത്
    3. വെളുപ്പിക്കാത്ത തുണി
    4. വിളവെത്തിയതും പഴുക്കാത്തതുമായ പാക്ക്
  4. കോർ എപ്പിസ്കോപ്പാ

    1. നാ.
    2. മെത്രാൻറെ തൊട്ടുതാഴെയുള്ള വൈദികാധികാരി
  5. കറ1

    1. -
    2. "കറക്കുക" എന്നതിൻറെ ധാതുരൂപം.
  6. കറ2

    1. നാ.
    2. കുറ്റം, ദോഷം
    3. ഉപദ്രവം
    4. പാപം
    5. തുരുമ്പ്
    6. വൃക്ഷലതാദികളോ പച്ചക്കായ്കളോ മറ്റോ മുറിക്കുമ്പോൾ അവയുടെ മുറിപ്പാടിൽ നിന്ന് ഊറുന്ന രസം. (പ്ര.) കറപിരിക്കുക = മോരോ ചുണ്ണാമ്പോ മറ്റോ ഉപയോഗിച്ച് വാഴയ്ക്കയുടെ കറകളയുക
    7. ഉരൽ, കറയടി
    8. ആർത്തവരക്തം (പ്ര.) കറപെടുക = തീണ്ടാരിക്കുക. കറവായ്ക = തീണ്ടാരിയില്ലായ്മ
    9. മലം (വേടഭാഷ)
    10. പ്രസവാനന്തരം മുലയിൽ ആദ്യമായി ഊറിവരുന്ന പാൽ
    11. ആനയുടെ മദജലം
    12. ചളി, അഴുക്ക്, മാലിന്യം
    13. കളങ്കം, അടയാളം, പാട്
    14. കറുപ്പുനിറം. (പ്ര.) കറകളഞ്ഞ, കറയറ്റ = ശുദ്ധമായ, കളങ്കലേശമില്ലാത്ത
    15. വിഷം. ഉദാ: കറമിടറൻ
    16. വിരോധം, പക, കോപം
    17. വഞ്ചന, കാപട്യം
  7. കറുമ്പൻ, കറ-

    1. നാ.
    2. കറുത്തനിറമുള്ളവൻ, കറുപ്പൻ (സ്ത്രീ.) കരുമ്പി
    3. ഒരു സംജ്ഞാനാമം (നിറത്തെ സൂചിപ്പിച്ചുണ്ടായത്)
  8. കവർ3, കൗർ

    1. നാ.
    2. (ശരീരത്തിലെ) ദുർഗന്ധം
    3. ഉപ്പുവെള്ളത്തിൽ രാത്രികാലത്ത് ചലനമുണ്ടാകുമ്പോൾ തിളങ്ങിക്കാണുന്ന വസ്തു
  9. കാർ-

    1. -
    2. കറു(ത്ത) എന്നതിനു സമാസത്തിൽ വരുന്ന രൂപാന്തരം.
  10. കാറ

    1. നാ.
    2. സ്ത്രീകളും കുട്ടികളും കഴുത്തിൽ അണിയുന്ന ഒരുതരം ആഭരണം
    3. (മരംകൊണ്ടുള്ള) ഉരൽ
    4. കാറകൊട്ട്, ഹോക്കിപോലെ വടികൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പന്തടിച്ചു നീക്കുന്ന ഒരുതരം കളി. (പ്ര.) കാറപ്പറമ്പ് = കാറകളിക്കുന്ന സ്ഥലം. കാറപ്പിള്ളേർ = കാറകളിക്കുന്ന കുട്ടികൾ. കാറവടി = കാറകളിക്ക് ഉപയോഗിക്കുന്ന വടി
    5. കുമ്മായക്കൂട്ട്
    6. ഒരുജാതി പക്ഷി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക