-
കേശ്
- നാ.
-
പാൽക്കട്ടി
-
കഷ1
- വി.
-
ഉരയ്ക്കുന്ന, ഉരുമ്മുന്ന, ഉരസുന്ന
-
കഷ2
- നാ.
-
ചമ്മട്ടി, ചാട്ട
-
കശ3
- നാ.
-
കലശൽ, കുഴപ്പം, ബഹളം, കൂട്ടം, ആധിക്യം. ഉദാ: ഉത്സവത്തിന് ആളിൻറെ കശയായിരുന്നു
-
കശ4
- നാ.
-
കടിഞ്ഞാൺ
-
ചമ്മട്ടി
-
ചമ്മട്ടികൊണ്ടുള്ള അടി
-
കയറ്, ചരട്
-
മാംസരോഹിണി
-
കോഴിയുടെ പൃഷ്ഠഭാഗം (അങ്കവാൽ കുരുത്തുവരുന്നിടം)
-
കശ1
- -
-
"കശക്കുക" എന്നതിൻറെ ധാതുരൂപം.
-
കാശ്
- നാ.
-
സ്വർണം
-
ചെമ്പുനാണയം
-
നാണയം ഉദാ: അറബിക്കാശ്, തങ്കക്കാശ്, കാശുവരാഹൻ, കൊച്ചിക്കാശ് ഇത്യാദി
-
പണം, ധനം, സമ്പത്ത്. "കയ്യിലെകാശ് വായിലെ ദോശ" (പഴ.)
-
രൊക്കം
-
കാഞ്ഞിരക്കുരു. (പ്ര.) കാശിനുകൊള്ളാ, -പിടിയാ = തീരെ വിലപ്പിടിപ്പില്ല, ഒന്നിനും കൊള്ളുകയില്ല. കാസുമാറുക = വിലയ്ക്കുവിൽക്കുക
-
കാസു, കാശു
- നാ.
-
ഭക്തി
-
രോഗം
-
പ്രകാശം, ശോഭ
-
ബുദ്ധി
-
വേൽ അല്ലെങ്കിൽ കുന്തം പോലെയുള്ള ഒരു ആയുധം
-
അവ്യക്തമായ വാക്ക്, കൊഞ്ഞവാക്ക്
-
ക്ഷ
- -
-
ശിക്ഷ എന്ന പദത്തിൻറെ ലുപ്തരൂപം. വളരെ, നല്ല എന്നീ അർത്ഥങ്ങളിൽ പ്രയോഗം. ഉദാ: ക്ഷായി = കൊള്ളാംനന്നായി.
-
കശ2
- -
-
"കശയ്ക്കുക" എന്നതിൻറെ ധാതുരൂപം.