1. കക്ക

    Share screenshot
    1. ചിപ്പിവർഗത്തിൽപ്പെട്ട ഒരു ജലജന്തു
  2. കക്ക്1

    Share screenshot
    1. വിക്ക്
    2. ഛർദി
    3. കോഴി താറാവ് മുതലായവയുടെ കനപ്പ്, കൊക്കൽ
  3. കക്ക്2

    Share screenshot
    1. കക്കുവള്ളി
    2. കക്കയുടെ ആകൃതിയിലുള്ളതും കട്ടിയുള്ള മാംസം പൊതിഞ്ഞിട്ടുള്ളതുമായ പക്ഷികളുടെ പക്വാശയം
    3. കുട്ടികളുടെ ഒരു കളി
  4. കക്ക്3

    Share screenshot
    1. പിഞ്ച്, ഇളയത്
  5. കാക

    Share screenshot
    1. കാട്ടത്തി
    2. മണിത്തക്കാളി
    3. ചെമന്ന കുന്നി
    4. ഒരു പച്ചില മരുന്ന്
    5. വലിയ കാക്കത്തൊണ്ടി
  6. കാകി1

    Share screenshot
    1. തുവരപ്പയറ്
    2. കാകോളി
    3. പെൺകാക്ക
    4. വലിയകാക്കത്തൊണ്ടി
    1. ഒരുരാഗം
  7. കാകി2

    Share screenshot
    1. കാകസ്വരം പോലെ ഗാനംചെയ്യുന്നവൻ
  8. കാകി3

    Share screenshot
    1. കശ്യപനു താമ്രയിൽ ഉണ്ടായ പുത്രി, കാക്കകളുടെ ആദിമാതാവ്
    2. സ്കന്ദമാതാക്കളിൽ ഒരുവൾ
  9. കാകു

    Share screenshot
    1. പടുകരണ
    2. ദു:ഖം ഭയം കോപം മുതലായവകൊണ്ട് ശബ്ദത്തിനുണ്ടാകുന്ന ഇടർച്ച, സ്വരഭേദം
    3. വക്രാക്തിയുടെ ഒരു വകഭേദം
    4. പിറുപിറുക്കൽ
    5. രഹസ്യമായകാര്യം
  10. കാക്ക1

    Share screenshot
    1. ഒരിനം വള്ളിച്ചെടി
    2. കുടിയിടകളിലെവിടെയും കാനാവുന്ന സാമാന്യം വലിപ്പമുള്ള ഒരു കറുത്ത പക്ഷി. (പ്ര.) കാക്കമലർന്നു പറക്കുക = സംഭവിക്കാത്തത് സംഭവിക്കുക. കാക്കക്കുളി, കാക്കമുങ്ങൽ = പേരിനുമാത്രമുള്ള കുളി. കാക്കക്കൂട്ടിൽ കല്ലെറിയുക = കൂടുതൽ ശബ്ദകോലാഹലത്തിനിടയാക്കുക. "കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്" (പഴ.)
    3. കറുത്തവസ്തു
    4. കറുപ്പൻ
    5. കോങ്കണ്ണൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക