1. ട1

  ട്-അ

   •   മലയാള അക്ഷരമാലയിലെ പതിനൊന്നാമത്തെ വ്യഞ്ജനം. "ട" വര്‍ഗത്തിലെ ഖരം, ശ്വാസിയായ മൂര്‍ധന്യസ്വനം അഥവാ പ്രതിവേഷ്ടിതസ്വനം.
 2. ട2

  സം. ടാ

   • നാ. ഭൂമി
   • നാ. ശപഥം
 3. ഠ്-അ

   •   മല്ലയാള അക്ഷരമാലയിലെ 12-മത്തെ വ്യഞ്ജനം, ട-വര്‍ഗത്തിലെ അതിഖരം, ശ്വാസിയും മഹാപ്രാണീകൃതവുമായ ഒരു മൂര്‍ധന്യസ്വനം.
 4. ഡ1

  ഡ്-അ

   •   മലയാള അക്ഷരമാലയിലെ 13- മത്തെ വ്യഞ്ജനം. "ട" വര്‍ഗത്തിലെ മൃദു. നാദിയും അല്‍പപ്രാണവുമായ മൂര്‍ധന്യസ്വനിമം.
 5. ഡ2

  സം. ഡാ

   • നാ. മന്ത്രവാദിനി
   • നാ. തൂക്കുകൂട
 6. ഢ്-അ

   •   മലയാള അക്ഷരമാലയിലെ 14- മത്തെ വ്യഞ്ജനം. "ട" വര്‍ഗത്തിലെ ഘോഷം. നാദിയും മഹാപ്രാണവുമായ മൂര്‍ധന്യസ്വനം.
 7. റ്റ

   •   മുപ്പത്തേഴാമത്തെ വ്യഞ്ജനം. ശുദ്ധമലയാളപദങ്ങളില്‍ പദാദിയില്‍ വരികയില്ല. അന്യഭാഷാപദങ്ങളില്‍ ആദിയിലെ "റ്റ" യ്ക്കുപകരം "ട"കാരം എഴുതുക പതിവ്. റ്റീച്ചര്‍ - ടീച്ചര്‍, റ്റൊമാറ്റോ - ടൊമാറ്റോ ഇത്യാദി നോക്കുക.
X