-
ഓ5
- വ്യാ.
-
സമ്മതം വിരോധം ഔദാസീന്യം ആശ്ചര്യം അനുകമ്പ സ്മൃതി വേദന അംഗീകാരം മുതലായവയെ ദ്യോതിപ്പിക്കുന്നത്. ഉദാ: (സമ്മതം) ഓ, വന്നേക്കാം; (വിരോധം)ഓ, നിനക്കുവേറെ തൊഴിലില്ലേ?; (ഔദാസീന്യം) ഓ, വല്ലപാടും തുലഞ്ഞുപോകട്ടെ; (ആശ്ചര്യം) ഓ, എന്തൊരുവിശേഷം; (അനുകമ്പ) ഓ, കഷ്ടമേ, കഷ്ടം; (സ്മൃതി) ഓ, അവിടെപോകാൻ വിട്ടുപോയല്ലോ; (വല്ലായ്മ) ഓ, ഞാനതു മനസ്സിലാക്കിയില്ലല്ലോ; (വേദന) ഓ, സഹിക്കവയ്യേ; (അനുമതി) ഓ, എടുത്തുകൊള്ളു
-
ഓ8
- -
-
സംബോധനദ്യോതകമായ പദമുണ്ടാക്കാൻ അല്ല എന്നതിനോടു ചേരുന്ന നിപാതം. അല്ലയോ എന്നു രൂപം.
-
ഓ9
- -
-
നിശ്ചയാർഥം ദ്യോതിപ്പിക്കാൻ അല്ല എന്ന പദത്തോടു ചേർക്കുന്ന നിപാതം. അല്ലോ നോക്കുക. എല്ലോ എന്നും രൂപം.
-
ഓ7
- -
-
സംബോധനാരൂപമുണ്ടാക്കാൻ ചിലനാമപദങ്ങളോടു ചേർക്കുന്ന ശബ്ദം. എടോ, അച്ചോ, അമ്മോ ഇത്യാദി.
-
ഓ6
- -
-
ഒരു ആളിലേക്കോ ഒന്നിലേക്കോ ശ്രദ്ധയെ ആകർഷിക്കാൻ ചേർക്കുന്ന ചോദ്യാർഥകനിപാതശബ്ദം. ഉദാ: അവനോ, ഇവിടെ വന്നതേയില്ല; വിശപ്പോ, ഇല്ലേ ഇല്ല; പറയാനോവയ്യ; അതോ? അത് ഇവിടെ ഇല്ലെന്നു പറഞ്ഞില്ലേ?.
-
ഓ1
- -
-
അക്ഷരമാലയിലെ പതിനാലാമത്തെ അക്ഷരം. ദീർഘസ്വരം. "ഒ" എന്നതിൻറെ ദീർഘരൂപം. ദ്രാവിഡഭാഷകൾക്കും സംസ്കൃതത്തിനും സമാനം. കണ്ഠ്യോഷ്ഠ്യം.
-
ഓ2
- വ്യാ.
-
വിളികേൽക്കാൻ ഉപയോഗിക്കുന്ന ശബ്ദം. ഉദാ: (വിളി) രാമാ! (ഉത്തരം) ഓ, ഞാൻ വരുന്നു
-
ഓ3
- -
-
ചോദ്യനിപാതം (നാമം സർവനാമം ക്രിയ എന്നിവയോടെല്ലാം ചേർന്നു ചോദ്യാർഥം ദ്യോദിപ്പിക്കും).
-
ഓ4
- -
-
വികൽപനിപാതം. ഉദാ: രാമനോ കൃഷ്ണനോ, അതോ ഇതോ?.
-
ഓ11
- -
-
പ്രാഎഥനാർഥത്തിൽ ചില ക്രിയാധാതുക്കളോടു ചേരുന്ന ശബ്ദം. ഉദാ: വായോ, തായോ.