-
കഠര
- കഠിനമായ, വഴങ്ങാത്ത, കർക്കശമായ
-
കട്ടാര, -രം, -രി
- കഠാരി
-
കട്ടാരി
- കഠാരി, ചൊട്ട
- ഒരിനം മരപ്പാത്രം
-
കഠാര, -രം, -രി
- കട്ടാര (കുത്തുവാൻ ഉപയോഗിക്കുന്ന ഒരുതരം നീണ്ട കത്തി)
-
കഠോര, -ല
- കടുപ്പമുള്ള, ഉറപ്പുള്ള, അയവില്ലാത്ത
- ക്രൂരമായ, നിർദയമായ
- കഠിനമായ, ഉഗ്രമായ, അസഹ്യമായ
-
കഡാര
- കുരാൽനിറമുള്ള
- അഹങ്കാരമുള്ള, ധിക്കാരമുള്ള
-
കറ്റരി, കറ്റനരി
- കറുത്തഅരി
-
കറ്റവാഴ, കറ്റാർ-
- ഒരു ഔഷധച്ചെടി
-
കിടാരി, -ലി
- എരുമ
- കന്നിൻറെ പ്രായം കഴിഞ്ഞ് പ്രസവിക്കുന്നതിനു മുൻപുവരെ പശുക്കൾക്കു പറയുന്ന പേര്
-
കീടാരി
- ആടുതിന്നാപ്പാല