1. കഡാരം

    1. നാ.
    2. ഗോരോചനത്തിൻറെ നിറം, പിംഗലവർണം
    3. ഒരുതരം ഇരുമ്പ്
  2. കിടാരം

    1. നാ.
    2. ഒരുതരം മീൻ
    3. ചെമ്പ്, ഓട് മുതലായവകൊണ്ടുണ്ടാക്കിയ വലിയ ഒരുതരം പാത്രം, വാർപ്പ്
  3. കീഡേരം

    1. നാ.
    2. ചെറുചീര
  4. കുടരം

    1. നാ.
    2. കുതിര
    3. കടകോൽ പ്രവർത്തിപ്പിക്കുന്ന ചരടു ബന്ധിക്കുന്ന ചെറിയ തൂണ്, കടകോൽത്തണ്ട്
    4. തൂതപ്പാത്രത്തിൻറെ അടപ്പുപലക
  5. കുടീരം1

    1. നാ.
    2. കുടിൽ, പർണശാല
    3. കല്ലറ
  6. കുടീരം2

    1. നാ.
    2. ഞണ്ട്
  7. കുട്ടാരം1

    1. നാ.
    2. പർവതം
  8. കുട്ടാരം2

    1. നാ.
    2. സ്ത്രീസംഗം
    3. കമ്പിളിപ്പുതപ്പ്
  9. കുഠരം

    1. നാ.
    2. കുടരം
  10. കുഠാരം

    1. നാ.
    2. ഒരു വൃക്ഷം
    3. മഴു, കോടാലി, കൈക്കോടാലി
    4. കട്ടാരി, മൂർച്ചയുള്ള ഏതെങ്കിലും ആയുധം
    5. (ആല) നാശഹേതു
    6. (മണ്ണൂകിളയ്ക്കുന്ന) ഒരിനം മൺവെട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക