1. കമ1

    1. നാ.
    2. "ക" മുതൽ "മ" വരെയുള്ള വർഗാക്ഷരങ്ങൾ. (ക, ച, ട, ത, പ എന്ന അഞ്ചുവർഗങ്ങളിലെ എല്ലാ അക്ഷരങ്ങളെയും ഉൾപ്പെടുത്തി എല്ലാ അക്ഷരങ്ങളും എന്ന അർത്ഥത്തിൽ). (പ്ര.) "കമാ" ന്നു മിണ്ടില്ല = ഒറ്റയക്ഷരം പറഞ്ഞില്ല
  2. കമ2

    1. നാ.
    2. അഴക്
  3. കമ്മി1, കമീ

    1. നാ.
    2. കുറവ്, പോരായ്മ, നഷ്ടം; കമ്മിയാക്കുക = കുറവു വരുത്തുക; (പ്ര.) കമ്മിപ്പണം = ബഡ്ജറ്റിലെ കമ്മിനികത്താൻ വ്യവസ്ഥാപിതമാർഗങ്ങളിൽക്കൂടി ഉണ്ടാക്കുന്ന പണം
  4. കാമ2, കോമ

    1. നാ.
    2. അൽപവിരാമ ചിഹ്നം, അങ്കുശം (,) എന്ന അടയാളം
  5. കാമ1

    1. നാ.
    2. ഒരു അപ്സരസ്ത്രീ
    3. ഇച്ഛ, ആഗ്രഹം
    1. വി.
    2. കാമനെ സംബന്ധിച്ച
    3. ആഗ്രഹിക്കുന്ന, അഭിലഷിക്കുന്ന
    4. (സമാസത്തിൽ) ആഗ്രഹമുള്ള, അഭിലാഷമുള്ള, ഉദാ: ഗോകാമ, ധർമകാമ, തൃക്തുകാമ
    1. നാ.
    2. പൃഥുശ്രവസ്സിൻറെ പുത്രി, അക്രാധനൻറെ മാതാവ്
  6. ഗമ2

    1. വി.
    2. ചരിക്കുന്ന
    3. ലഭിക്കുന്ന
    4. പോകുന്ന
    5. പ്രാപിക്കുന്ന
  7. ഗമ1

    1. നാ.
    2. വലിയ ഭാവം, ഗർവ്, കൃത്രിമമായ പ്രൗഢി
  8. കീമ

    1. നാ.
    2. രസതന്ത്രം, കീമശാസ്ത്രം. (പ്ര.) കീമപ്പണി = (രാസപദാർഥങ്ങൾ ഉപയോഗിച്ച്) സ്വർണം ഉണ്ടാക്കുന്ന വിദ്യ. കീമാവേല = കുരുട്ടുപ്രയോഗം
  9. കുമ1

    1. -
    2. "കുമയുക" എന്നതിൻറെ ധാതുരൂപം.
  10. കുമ2

    1. നാ.
    2. അടി, തല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക