-
കവല2
- നാ.
-
കവരം, കവട്ട
-
പലവഴികൾ ചേരുന്ന ഇടം, വഴികൾതമ്മിൽ പിരിയുന്ന സ്ഥലം
-
ഒരുതരം കിഴങ്ങ്, കാട്ടുകാച്ചിൽ. (പ്ര.) കവലപിണങ്ങുക = പരസ്പരം ഭിന്നിക്കുക, ശത്രുതയുണ്ടാക്കുക, മത്സരിക്കുക
-
കോവ1, കോവൽ
- നാ.
-
വെള്ളരിയുടെ വർഗത്തിൽപ്പെട്ടതും പടർന്നു കയറുന്നതുമായ ഒരുതരം അള്ളിച്ചെടി
-
കാവൽ
- നാ.
-
വേലി, മതിൽ
-
(വിലപ്പെട്ടവസ്തുക്കളെന്നപോലെ) നഷ്ടപ്പെടാതെയോ (തടങ്കൽപ്പുള്ളികളെന്നപോലെ) രക്ഷപ്പെടാതെയോ സൂക്ഷിക്കൽ, സംരക്ഷണം, പാറാവ് കിടക്കുന്നത്. "കാവൽച്ചാള സ്വപ്നംകാണുന്നതു മച്ചും മാളികയും" (പഴ.)
-
തടവ്, ബന്ധനം
-
സൂക്ഷിപ്പുകാരൻ, കാക്കുന്നവൻ
-
സൂക്ഷിക്കാനേൽപ്പിക്കുന്ന വസ്തു. (പ്ര.) കാവൽക്കൂലി, -ഫലം = കാവലിനുള്ള കൂലി
-
സൂക്ഷിപ്പുകാരനുകൊടുക്കേണ്ട വിളവുവീതം. (പ്ര.) കാവൽക്കറ്റ = വിളവു സൂക്ഷിക്കുന്നതിനു പ്രതിഫലമായി കൊയ്ത്തു സമയത്തു കൊടുക്കുന്ന നെൽക്കറ്റ
-
കവല1
- നാ.
-
ദു:ഖം, ഉത്കണ്ഠ, വിചാരം, ഭയം, അമ്പരപ്പ്, പതറൽ
-
കൈവേല
- നാ.
-
കൈകൊണ്ടുള്ള വേല, കൈത്തൊഴിൽ, യന്ത്രസഹായം കൂടാതെ കൈകൊണ്ടുചെയ്യുന്ന ജോലി. കൈവേലക്കാരൻ = കൈത്തൊഴിൽ ചെയ്ത് ഉപജീവിക്കുന്നവൻ
-
കവള
- നാ.
-
= കബാ
-
ആനയ്ക്കുകൊടുക്കുന്ന ചോറുരുള
-
കവില
- നാ.
-
തവിട്ടുനിറമുള്ള അശു, കപില2
-
കവുൽ
- നാ.
-
കരാറ്, ഏർപ്പാട്, ഉടമ്പടി, മേലാളർ കീഴാളർക്കു നൽകുന്ന ഭൂദാനവും മറ്റും ഉൾക്കൊള്ളുന്ന പ്രമാണം. (പ്ര.) കവുലാക്കിതം, കവുൽക്കത്ത് = പ്രമാണരേഖ
-
ഗവണ്മെന്റിന് ഈടാക്കേണ്ട തുകകൾ സംബന്ധിച്ച് അധികാരികൾ നൽകുന്ന വ്യവസ്ഥാപത്രം
-
കേവല1
- വി.
-
അസാധാരണമായ
-
സ്വാർഥതയുള്ള
-
പൂർണമായ
-
ഒരാളിനു മാത്രമുള്ള, പൊതുവായിട്ടുള്ളതല്ലാത്ത
-
ഒറ്റയായ, തനിച്ച
-
ദൃശ്യരൂപമില്ലാത്ത, പരമമായ
-
ആവരണമില്ലാത്ത
-
കേവല2
- നാ.
-
ഏകയായവൾ, പരാശക്തി