-
കമ1
- "ക" മുതൽ "മ" വരെയുള്ള വർഗാക്ഷരങ്ങൾ. (ക, ച, ട, ത, പ എന്ന അഞ്ചുവർഗങ്ങളിലെ എല്ലാ അക്ഷരങ്ങളെയും ഉൾപ്പെടുത്തി എല്ലാ അക്ഷരങ്ങളും എന്ന അർത്ഥത്തിൽ). (പ്ര.) "കമാ" ന്നു മിണ്ടില്ല = ഒറ്റയക്ഷരം പറഞ്ഞില്ല
-
കമ2
- അഴക്
-
കമി
- കമ്മി
-
കമിഴ്ത്തുക, കമത്തുക, കമു-
- കമിഴത്തക്കവണ്ണം ചെയ്യുക, മുകൾഭാഗം താഴെയാകത്തക്കവണ്ണം മറിക്കുക, ഉദാ: വള്ളം കമിഴ്ത്തുക
-
കമ്മാ
- നിലങ്ങളിൽ വെള്ളംതിരിക്കാൻ വരമ്പു മുറിച്ചു വയ്ക്കുന്ന തുരപ്പ്, ഓവ്
-
കമ്മി1, കമീ
- കുറവ്, പോരായ്മ, നഷ്ടം; കമ്മിയാക്കുക = കുറവു വരുത്തുക; (പ്ര.) കമ്മിപ്പണം = ബഡ്ജറ്റിലെ കമ്മിനികത്താൻ വ്യവസ്ഥാപിതമാർഗങ്ങളിൽക്കൂടി ഉണ്ടാക്കുന്ന പണം
-
കമ്മി2
- കുടിയാൻ
-
കമ്മ്
- "കമ്മുക" എന്നതിൻറെ ധാതുരൂപം.
-
കാമ1
- ഒരു അപ്സരസ്ത്രീ
- ഇച്ഛ, ആഗ്രഹം
- പൃഥുശ്രവസ്സിൻറെ പുത്രി, അക്രാധനൻറെ മാതാവ്
- കാമനെ സംബന്ധിച്ച
- ആഗ്രഹിക്കുന്ന, അഭിലഷിക്കുന്ന
- (സമാസത്തിൽ) ആഗ്രഹമുള്ള, അഭിലാഷമുള്ള, ഉദാ: ഗോകാമ, ധർമകാമ, തൃക്തുകാമ
-
കാമ2, കോമ
- അൽപവിരാമ ചിഹ്നം, അങ്കുശം (,) എന്ന അടയാളം