1. ഘണ്ടു

    1. നാ.
    2. ചൂട്
    3. വെളിച്ചം
    4. ആനയ്ക്ക് അലങ്കാരമായിക്കെട്ടുന്ന മണിച്ചങ്ങല
  2. കണ്ഡു

    1. നാ.
    2. ചൊറി
    3. ചൊറിച്ചിൽ, മാന്തൽ
    4. കടി, തരിപ്പ്
  3. ഗണ്ഡു

    1. നാ.
    2. എല്ല്
    3. സന്ധി
    4. എണ്ണ
    5. തലയണ
    6. മുഴ
  4. കണ്ടു

    1. ഭൂ.രൂ. ക്രി.
    2. നോക്കി കാണുന്നതിനു സാധിക്കായ്ക
    3. കാഴ്ച്ചക്കുറവ്
    4. കാണാൻ ഇഷ്ടമില്ലായ്മ, വിരോധം. കണ്ടുകൂടുക = കാണാനിടയാകുക, ശ്രദ്ധയിൽപ്പെടുക, കാണുക
    5. ഒരുമിച്ചുകൂടുക, കണ്ടുമുട്ടുക. കണ്ടുകൃഷി = രാജകുടുംബംവക സ്വകാര്യഭൂസ്വത്തുക്കൾ. കണ്ടുകെട്ട് = സർക്കാരിൽനിന്ന് സ്വത്തുപിടിച്ചെടുക്കൽ. കണ്ടുകെട്ടുക = ഒരാളിൻറെ സ്വത്തുക്കൾ ശിക്ഷയായി സർക്കാരിലേക്കു പിടിച്ചെടുക്കുക. കണ്ടുമുട്ടുക = അവിചാരിതമായി പരസ്പരം കാണുക. കണ്ടെത്തുക = കണ്ടുപിടിക്കുക, മനസ്സിലാക്കുക
  5. ഘണ്ട1

    1. വി.
    2. പ്രകാശിക്കുന്ന
  6. കണ്ട2

    1. നാ.
    2. മുകൾഭാഗം, മണ്ട, തെങ്ങ് കമുക് മുതലായവയുടെ അഗ്രഭാഗത്ത് ഓലകൾ തടിയോട് ചേരുന്നിടം
    3. കഴുത്ത്, തല
  7. കണ്ട5

    1. നാ.
    2. നമ്പിടിമാരുടെ 18 സംഘങ്ങളിൽ ഒന്ന്
  8. ഘണ്ട2

    1. സംഗീ.
    2. ഒരു ജന്യരാഗം
    1. നാ.
    2. മണി
    3. ചേങ്കില
    4. മുഷ്കകവൃക്ഷം, മലമ്പ്ലാശ്
    5. വെൺപാതിരിവൃക്ഷം
    6. ഊരകം
    7. കിലുകിലുപ്പ്
    8. ഒരു മണിക്കൂർ സമയം
  9. കണ്ട3

    1. നാ.
    2. കിഴങ്ങ്
  10. കണ്ട1

    1. വി. ഭൂ.പേ.
    2. കാഴ്ചയിൽപ്പെട്ട. ലിംഗവചനപ്രത്യയങ്ങൾചേർത്തു കണ്ടവൻ, -വൾ, -ത് ഇത്യാദിരൂപങ്ങളും കണ്ടപോലെ, കണ്ടമാനം, കണ്ടിടത്ത് ഇത്യാദി അവ്യയവങ്ങളും ഉണ്ടാകുന്നു
    3. യാദൃശ്ച്ഛികമായി കണ്ണിൽപ്പെട്ട, വല്ല, ഏതെങ്കിലും
    4. നേടിയ. ഉദാ: അപ്പൻ കണ്ടമുതൽ. (പ്ര.) കണ്ടകടച്ചാണി = ഏതെങ്കിലുമൊക്കെ. കണ്ടവൻ = അന്യൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക