-
ചുണ്ട്
- പക്ഷികളുടെ കൊക്ക്
- വായുടെ മുൻഭാഗത്ത് കീഴും മേലുമായി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന അവയവം
- കൂർത്ത അറ്റം. (പ്ര.) ചുണ്ടിനുകീഴെ പറയുക = മറ്റുള്ളവർക്കു മനസ്സിലാക്കാൻ നിവൃത്തിയില്ലാത്തവിധം പതുക്കെ പറയുക, പിറുപിറുക്കുക. ചുണ്ടിൽ അടങ്ങുക = അവനവൻറെ നിയന്ത്രണത്തിനു വിധേയമായിരിക്കുക. ചുണ്ടൊപ്പ് = പെരുവിരലടയാളം
-
ചുണ്ട1
- വഴുതനയുടെ വർഗത്തിൽപ്പെട്ട മുള്ളുള്ള പലയിനം ചെടികളെ പൊതുവായി കുറിക്കുന്ന പേര് (പടർച്ചുണ്ട, കണ്ടകാരിച്ചുണ്ട)
-
ചുണ്ട2
- ചെറിയ
- കൂർത്ത
-
ചുണ്ട3
- ചെറിയകിണറ്, കിണറ്റിനടുത്തുള്ള തൊട്ടി