-
ഛലം
- നാ.
-
കാപട്യം, വഞ്ചന
-
ചലം1
- നാ.
-
കുരു, വ്രണം മുതലായവയിൽ ഉണ്ടാകുന്ന കൊഴുത്തദ്രാവകം
-
ചലം2
- നാ.
-
ഒരിനം സുഗന്ധദ്രവ്യം
-
ഉപ്പുകാരം
-
ഇളക്കിമാറ്റാവുന്ന ദേവവിഗ്രഹം
-
ചാലം1
- നാ.
-
കരിങ്കുയിൽ
-
മേച്ചിൽ, വീടിൻറെ മേൽപ്പുര
-
ഇളക്കാവുന്നത്
-
ഛാലം
- നാ.
-
മരത്തൊലി, മരവുരി
-
ചാലം2
- നാ.
-
ജാലവിദ്യ
-
മുകുളം, പൂമൊട്ട്
-
ജാലകം
-
ചൂലം1
- നാ.
-
ശൂലം
-
അവചൂഡം, -ചൂളം
- നാ.
-
കൊടിയിലും മറ്റും അലങ്കാരമായി തൂക്കിയിടുന്ന കുഞ്ചലം, തൊങ്ങൽ
-
ചെല്ലം
- നാ.
-
വാത്സല്യം
-
ഭണ്ഡാരം
-
ചെല്ലപ്പെട്ടി
-
വത്സല്യഭാജനം. ഓമന
-
വാത്സല്യംതോന്നിക്കുന്നവിധം കുഞ്ഞുങ്ങളിലും മറ്റും കാണുന്ന കൊഞ്ചലും കുഴയലും
-
ഐശ്വര്യം. ചെല്ലക്കാരൻ = ചെല്ലവുംകൊണ്ട് കൂടെനടക്കുന്ന പരിചാരകൻ. ചെല്ലക്കുതിര = ആവശ്യത്തിനല്ലാതെ ആഡംബരത്തിനു മാത്രമായുള്ള കുതിര. ചെല്ലച്ചിരി = പുഞ്ചിരി. ചെല്ലനട = മന്ദഗമനം. ചെല്ലംകുഴയുക = കുട്ടികളെപ്പോലെ പെരുമാറുക. ചല്ലംവക = രാജഭണ്ഡാരം വക.ചെല്ലമ്പെരുത്താൽ ചിതലരിക്കും (പഴ.)
-
ചേലം1
- നാ.
-
വസ്ത്രം, പുടവ