1. ദാലം2

    1. നാ.
    2. വരക്
  2. ദാലം1

    1. നാ.
    2. ഒരുതരം തേൻ
  3. താലം3

    1. നാ.
    2. തട്ടം
    3. താലപ്പൊലി
  4. എല്ലാറ്റിലും, -ത്തിലും

    1. -
    2. അനുസ്വാരത്തിനു "ത്ത്" ആദേശംവന്ന് എല്ലാത്തിലും എന്നു രൂപം. "ത്ത്" എന്നതിന് "റ്റ്" വന്ന് "എല്ലാറ്റിനും". ഇനി വേറൊരുരീതിയിൽ "അം" എന്നതിന് "അത്ത്" ആദേശവും പിന്നെ "റ്റ്" എന്ന വികാരം വന്ന രൂപം എന്നും പറയാം.
  5. ദലം

    1. നാ.
    2. ഇതൾ
    3. കൂമ്പാരം, കൂന
    4. ഇല, തളിരില
    5. അംശം, ഭാഗം, കഷണം
    6. പകുതി
    7. സമൂഹം, സംഘം, കുപ്പിണി
  6. താലം1

    1. നാ.
    2. തേൻ
    3. വാളിൻറെ പിടി
    4. കരിമ്പന
    5. കുടപ്പന
    6. കൈമണി
    7. പനകൊണ്ടുള്ള വില്ല്
    8. കൈത്തലം
    9. ചാൺ (പെരുവിരലിൻറെ അറ്റംതൊട്ട് നടുവിരലിൻറെ അറ്റം വരെയുള്ള അകലം)
    1. ശില്‍പ.
    2. ഗൃഹം പണിയുന്ന ആളിൻറെ പൊക്കം
    1. നാ.
    2. ദുർഗയുടെ സിംഹാസനം
    3. തഴുത്, പൂട്ട്
  7. തലം

    1. നാ.
    2. ഉള്ളങ്കാൽ
    3. ഉള്ളങ്കൈ
    4. കുഴി
    5. മുഴങ്കൈ
    6. മുറി
    7. വാളിൻറെ പിടി
    8. കരിമ്പന
    9. പരന്നപ്രദേശം, നിരപ്പുള്ള ഭാഗം. ഉദാ: ശിലാതലം, കാൽത്തലം, കൈത്തലം
    10. കെട്ടിടത്തിൻറെയും മറ്റും നില (പ്രത്യേകിച്ച് താഴത്തേത്)
    11. നിരപ്പ്, വിതാനം
    12. നിലവാരം, തട്ട്
    13. മുകൾപ്പരപ്പ്, മുകൾഭാഗം
    14. ചുവട്, മൂട്
    15. താണസ്ഥിതി
    16. കീഴ്ഭാഗം
    17. ഭൂമിക്ക് കീഴിലുള്ള ലോകം
    18. ഒരു ദണ്ഡരീതി (കുറ്റവാളിയുടെ ഉള്ളങ്കൈയിൽ അടിക്കൽ)
    1. സംഗീ.
    2. തന്ത്രീവാദ്യങ്ങൾ വായിക്കുമ്പോഴുള്ള ഹസ്തകർമങ്ങളിൽ ഒന്ന് (ഇടതുകൈകൊണ്ട് കമ്പികളെ അമർത്തൽ)
  8. താലം2

    1. സംഗീ.
    2. താളം
    3. താളംപിടിക്കുന്ന രീതികളിൽ ഒന്ന് (ഇടതുകൈകൊണ്ട് വലതുകൈയിൽ കൊട്ടുന്നത്)
  9. തുലാം

    1. നാ.
    2. തുലായന്ത്രം
    3. ഭാരത്തിൻറെ ഒരളവ്
    4. ത്രാസ്സ്
    5. തുലമാസം
    6. കുറുകെ വയ്ക്കുന്ന ഉത്തരം
  10. തുലോം

    1. അവ്യ.
    2. വളരെ, ഏറ്റവും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക