1. പന്ത്1

    1. നാ.
    2. ചതി
    3. കെട്ട്
    4. ഉല
    5. ചുരുൾ
    6. നൂലുണ്ട
    7. ഉരുണ്ട ആകൃതിയുള്ള ഒരു കളിക്കോപ്പ് (തോല് റബ്ബർ പ്ലാസ്റ്റിക് തുടങ്ങിയവകൊണ്ട് നിർമിക്കുന്നത്)
  2. പന്ത്2

    1. നാ.
    2. കളിച്ചീട്ടിൽ അക്കം രേഖപ്പെടുത്തിയിട്ടുള്ളവ (രണ്ടുമുതൽ പത്തുവരെയുള്ള അക്കങ്ങൾ ഉള്ളവ)
  3. പന്ത്3

    1. നാ.
    2. ചാട്ടം
  4. അഘോരപഥൻ, -പന്ഥി

    1. നാ.
    2. അഘോരപഥം സ്വീകരിച്ച ശൈവൻ
  5. ജമാബന്തി, -പന്തി

    1. നാ.
    2. വർഷാവസാനം നികുതിസംബന്ധമായ കണക്കുകൾ തിട്ടപ്പെടുത്തൽ
    3. അതിനുവേണ്ടി റവന്യൂവകുപ്പിനു നൽകുന്ന അവധി
  6. പോന്ത2

    1. വി.
    2. പിരിഞ്ഞുപോകുന്ന
  7. പണത, -ത്വം

    1. നാ.
    2. വില, മൂല്യം
  8. പനിത

    1. വി.
    2. പനായിത (സ്തുതിക്കപ്പെട്ട)
  9. പന്തി

    1. നാ.
    2. വഴി
    3. ചേർച്ച
    4. ആശ്രയം
    5. കൂട്ടം
    6. ക്രമം
    7. വരി, സദ്യയിലും മറ്റും ആളുകൾ നിരന്നിരിക്കുന്ന വരി
    8. കുതിരയുടെയും മറ്റും അണി
    9. കെട്ടിടങ്ങളുടെ നിര
    10. ഭാഗം. (പ്ര.) പന്തിയിൽ ഇലവയ്ക്കുക, പന്തിയാവുക, ആനപ്പന്തി. പന്തിപിടിക്കുക = 1. പന്തിയിൽ ഉണ്ണാനായി സ്ഥലം പിടിക്കുക
    11. ഒന്നിനുപകരമായി മറ്റൊന്ന് എടുത്തുവയ്ക്കുക. പന്തിയും പന്തലും വിരോധിക്കുക = ഭ്രഷ്ടുകൽപിക്കുക. പന്തിയിൽ പക്ഷപാതം പാടില്ല. "പടകണ്ട കുതിര പന്തിയിലടങ്ങുമോ" (പഴ.)
  10. പൊന്തി2

    1. നാ.
    2. തലപ്പന്തുകളിയിലെ മധ്യസ്ഥൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക