-
കൊക്കാം പന്നി
- കുഞ്ഞുങ്ങൾ പ്രായമായവരുടെ മുതുകിൽ കയറിക്കളിക്കുന്ന ഒരിനം കളി
-
പന്ന1
- കീറിപ്പറിഞ്ഞ
- പിന്നിപ്പോയ, ചെറിയ നാരുകളായി വേർപെട്ട, അഴിഞ്ഞുലഞ്ഞ
- മോശപ്പെട്ട, തരം താണ, കൊള്ളരുതാത്ത
-
പന്ന2
- ഒരിനം വള്ളി
- മീശ (പ്ര.) കീരിപ്പന്ന, തീപ്പന്ന
-
പന്ന3
- പ്രാപിച്ച
- വീണുപോയ (പതിത)
- തറയിൽക്കൂടി ഇഴയുന്ന
-
പന്നി
- ഒരു മൃഗം
- കൊള്ളരുതാത്തവൻ, തടിമാടൻ. (പ്ര.) പന്നിമൂക്കിൽ കൂന്താണിയിടുക = നിഷ്പ്രയോജനമായ കാര്യം ചെയ്യുക. "പന്നി മൂത്താൽ കുന്നണയും" (പഴ.)
-
പാണൻ
- പാട്ടുകാരൻ
- ഹിന്തുക്കളിൽ ഒരു ജാതി, തയ്യൽ ഓലക്കുടയുണ്ടാക്കൽ എന്നിവ തൊഴിലായിട്ടുള്ളവൻ
- അമിതവിനയം കാണിക്കുന്നവൻ
- കൊള്ളരുതാത്തവൻ, ഹീനൻ
-
പാണിനി
- സംസ്കൃതത്തിലെ അഷ്ടാധ്യായി എന്ന വ്യാകരണഗ്രന്ഥത്തിൻറെ പ്രണേതാവായ മുനി
-
പാനൻ
- വാറ്റുകാരൻ
-
പിന്നെ
- അതിനുശേഷം, അനന്തരം
-
പുന്ന
- ഒരു വൃക്ഷം, പുന്നാഗം. പുന്നയ്ക്ക = പുന്നമരത്തിൻറെ കായ്. പുന്നക്കായെണ്ണ = പുന്നയ്ക്കായുടെ പരിപ്പുണക്കി ആട്ടി എടുക്കുന്ന എണ്ണ