1. പാനൻ

  1. നാ.
  2. വാറ്റുകാരൻ
 2. പന്ന1

  1. വി.
  2. കീറിപ്പറിഞ്ഞ
  3. പിന്നിപ്പോയ, ചെറിയ നാരുകളായി വേർപെട്ട, അഴിഞ്ഞുലഞ്ഞ
  4. മോശപ്പെട്ട, തരം താണ, കൊള്ളരുതാത്ത
 3. പന്ന2

  1. നാ.
  2. ഒരിനം വള്ളി
  3. മീശ (പ്ര.) കീരിപ്പന്ന, തീപ്പന്ന
 4. പന്ന3

  1. വി.
  2. പ്രാപിച്ച
  3. വീണുപോയ (പതിത)
  4. തറയിൽക്കൂടി ഇഴയുന്ന
 5. കൊക്കാം പന്നി

  1. നാ.
  2. കുഞ്ഞുങ്ങൾ പ്രായമായവരുടെ മുതുകിൽ കയറിക്കളിക്കുന്ന ഒരിനം കളി
 6. പോന്ന

  1. വി.
  2. പ്രാപ്തിയുള്ള, മതിയായ
  3. വന്ന
 7. പൊണ്ണൻ

  1. നാ.
  2. ഭോഷൻ
  3. ഭീരു
  4. കുടവയറൻ
  5. തടിയൻ
  6. ഒരുജാതി വാഴ
 8. പാണൻ

  1. നാ.
  2. പാട്ടുകാരൻ
  3. ഹിന്തുക്കളിൽ ഒരു ജാതി, തയ്യൽ ഓലക്കുടയുണ്ടാക്കൽ എന്നിവ തൊഴിലായിട്ടുള്ളവൻ
  4. അമിതവിനയം കാണിക്കുന്നവൻ
  5. കൊള്ളരുതാത്തവൻ, ഹീനൻ
 9. പന്നി

  1. നാ.
  2. ഒരു മൃഗം
  3. കൊള്ളരുതാത്തവൻ, തടിമാടൻ. (പ്ര.) പന്നിമൂക്കിൽ കൂന്താണിയിടുക = നിഷ്പ്രയോജനമായ കാര്യം ചെയ്യുക. "പന്നി മൂത്താൽ കുന്നണയും" (പഴ.)
 10. പിന്നെ

  1. അവ്യ.
  2. അതിനുശേഷം, അനന്തരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക