-
എഥാ, യഥാ
- എപ്രകാരം, എങ്ങനെ. ഈരൂപം ഇപ്പോൾ പ്രചാരത്തിലില്ല
-
ചെയ്തി, -യിതി
- പ്രവൃത്തി
- സ്ഥിതി, അവസ്ഥ
- വർത്തമാനം
- നടപടി. ചെയ്തിപെട = വസ്തുതയറിയാനായി
-
യത
- സംയമനം ചെയ്യപ്പെട്ട
-
യതി1
- എത്ര, എത്രതവണ
-
യതി2
- ഹിമമനുഷ്യൻ
-
യതി3
- വിരാമം
- (പദ്യത്തിൽ) ഒരു പാദത്തിലെ വാക്കുകൾക്ക് ഇടയിലുള്ള വിരാമം
- ആലാപത്തിനിടയ്ക്കുള്ള വിരാമം
-
യത്
- യാതൊന്ന്, യാതൊന്നു ഹേതുവായിട്ട്
-
യത്ത
- യത്നിക്കപ്പെട്ട, പരിശ്രമിക്കപ്പെട്ട
- വ്യാപൃതമായ, ദത്തചിത്തമായ, സന്നദ്ധമായ
- കരുതലോടുകൂടിയുള്ള, ശ്രദ്ധാപൂർവമായ
- ശ്രദ്ധാപാത്രമായ, നയിക്കപ്പെട്ട
-
യദാ
- എപ്പോൾ, ഏതുസമയത്ത്
- യാതൊരിക്കൽ
-
യഥാ
- എപ്രകാരം, യാതൊരുപ്രകാരം, യഥാതഥാ
- അനുസരിച്ച്, എന്നപോലെ. ഉദാ: യഥാക്രമം, യഥാവിധി