1. ഉര1

   •   "ഉരയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.
 2. ഉര2

  ത. ഉരൈ

   • നാ. വ്യാഖ്യാനം
   • നാ. കീര്‍ത്തി
   • നാ. മൊഴി, വാക്ക്, ഉരചെയ്യുക = പറയുക
 3. ഉര3

  < ഉരയ്ക്കുക

   • നാ. തേപ്പ്, ഉരസല്‍
   • നാ. മാറ്റ്
 4. ഊര്‍1

   •   "ഊരുക" എന്നതിന്‍റെ ധാതുരൂപം.
 5. ഊര്‍2

   •   "ഊറുക" എന്നതിന്‍റെ ധാതുരൂപം.
 6. ഊര്‍3

   • നാ. ഊര്
 7. ഊര

  <സം. ഊരു

   • നാ. വരിനെല്ല്
   • നാ. പൃഷ്ഠഭാഗം, ആസനം, നടുവ്. ഉദാ: ഊരയാട്ടിപ്പക്ഷി
   • നാ. നെന്മണിയുടെ അറ്റത്തുകാണുന്ന നേര്‍ത്ത ചെറുമുള്ളുപോലുള്‍ല ഭാഗം, ഓവ്
   • നാ. ഉണക്കാനിട്ട നല്ലപോലെ ഉണങ്ങാത്ത മത്സ്യം
   • നാ. ഒഴുക്ക്. ഉദാ: ഊരയ്ക്കു പായിക്കുക = ഒഴുക്കനുസരിച്ച് ഓടിക്കുക
 8. ഊര്1, ഊര്‍

  <ഉറയുക

   • നാ. കുടിപാര്‍പ്പ്, കുടിയിട, ദേശം, ഗ്രാമം
   • നാ. ഗ്രാമത്തില്‍ വസിക്കുന്നവര്‍. (പ്ര.) ഊരും പേരും = സ്ഥലവും ആളിന്‍റെ പേരും, എവിടത്തുകാരനാണെന്നും, ഒരാളിനെപ്പറ്റിയുള്ള സാമാന്യവിവരങ്ങള്‍. ഊരുക്കൊപ്പം = നാട്ടിനൊത്ത്, മറ്റുള്ളവര്‍ക്കു തുല്യമായി
X