1. ഗൗളി(ക)

    1. നാ.
    2. ഇഴജന്തുക്കളുടെ ഇനത്തിൽപ്പെട്ട ഒരു ചെറിയ ജീവി
    3. ശർക്കരയിൽനിന്നുണ്ടാക്കുന്ന മദ്യം
    1. സംഗീ.
    2. ഒരു രാഗം. (പ്ര.) ഗൗളിവീടുതാങ്ങുന്നതുപോലെ = ഇല്ലാത്തചുമതല ഉണ്ടെന്നുഭാവിക്കുക
  2. കളക

    1. ക്രി.
    2. കളയുക
  3. കാളക

    1. നാ.
    2. ദക്ഷൻറെ പുത്രി
  4. കാളുക

    1. ക്രി.
    2. നിലവിളിക്കുക
    3. കത്തുക, എരിയുക, കത്തിജ്ജ്വലിക്കുക
    4. (ആല) കാമം ക്രാധം മോഹം മുതലായവികാരങ്ങൾ ഉള്ളിൽ തീയെന്നപോലെ പടരുക
    5. (ആല) വയറ്റിൽ തീയെരിയുന്ന അനുഭവം ഉണ്ടാവുക, വിശക്കുക. ഉദാ: വയറുകാളുക
    6. തീപോലെ പടരുക, വർധിക്കുക
  5. കിള്ളുക

    1. ക്രി.
    2. നുള്ളുക, പിച്ചുക
    3. നുള്ളിപ്പറിക്കുക, ഞെട്ടോടെ പറിക്കുക
    4. നഖംകൊണ്ടു മാന്തുക, പോറുക
  6. കൂളുക

    1. ക്രി.
    2. മുക്കിളിയിടുക
  7. ഉൾക്കൊള്ളുക, -കൊൾക

    1. ക്രി.
    2. ഉള്ളിലാക്കുക
    3. വിഴുങ്ങുക, തിന്നുക
    4. മനസ്സിലാക്കുക, മനസ്സിൽ വയ്ക്കുക
    5. ഉള്ളിലടക്കുക, ഉള്ളിൽപ്പെടുത്തുക
    6. മനസ്സിന് വിഷയമാക്കുക, അനുഭവപ്പെടുക
  8. കൊൾക

    1. ക്രി.
    2. കൊള്ളുക
  9. കേളിക്കൈ

    1. നാ.
    2. കഥകളിയുടെ ആരംഭസൂചകമായ ഒരു ചടങ്ങ്
  10. കോളുക

    1. -
    2. അനുപ്രയോഗം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക