1. എണ

    Share screenshot
    1. ഇണ
  2. എണ്ണ

    Share screenshot
    1. എള്ള് ആട്ടിയെടുക്കുന്ന കൊഴുത്ത ദ്രവപദാർഥം, നല്ലെണ്ണ. "എള്ളാട്ടിയാൽ എണ്ണയും പിണ്ണാക്കും" (പഴ.)
    2. മറ്റു പലതരം കുരുക്കളിൽനിന്നും ഫലങ്ങളിൽനിന്നും എടുക്കുന്ന ദ്രവപദാർഥം (അർത്ഥവികാസം. ഈ വികാസത്തിൽ മണ്ണെണ്ണ എന്നുവരെ വ്യാപ്തി സിദ്ധിക്കുന്നു) ഉദാ: ആവണക്കെണ്ണ, പുന്നയ്ക്കയെണ്ണ, വേപ്പെണ്ണ ഇത്യാദി
    3. പക്ഷികളുടെയും ജന്തുക്കളുടെയും കൊഴുപ്പുവാറ്റിയെടുക്കുന്നത്. ഉദാ: മയിലെണ്ണ, മീനെണ്ണ ഇത്യാദി
    4. ഔഷധങ്ങൾ ചേർത്തു പാകപ്പെടുത്തിയ എണ്ണ, തൈലം. ഉദാ: എണ്ണയും മുക്കൂട്ടും, ക്ഷീരബല എണ്ണ, ബലാഗുളുച്യാദി എണ്ണ ഇത്യാദി. "എണ്ണകാണുമ്പോൾ പുണ്ണും നാറും, എണ്ണക്കുടത്തിനു ചുറ്റും ഉറുമ്പ്, എണ്ണക്കുറ്റിക്ക് കണ്ണില്ല (എണ്ണക്കുറ്റിയിൽവച്ച എണ്ണ തേച്ചാൽ കണ്ണിനു സുഖക്കേടുണ്ടാകുമെന്നു വിശ്വാസം)" (പഴ.) എണ്ണകാച്ചുക = മരുന്നുകൾചേർത്ത് എണ്ണപാകപ്പെടുത്തിയെടുക്കുക. എണ്ണയാടുക = എണ്ണതേപ്പിക്കുക, ദേവവിഗ്രഹത്തിൽ എണ്ണ അഭിഷേകം ചെയ്യുക
  3. എണ്ണ്, എൺ

    Share screenshot
    1. എണ്ണം, സംഖ്യ. ഉദാ: എണ്ണറ്റ, എണ്ണമില്ലാത (-ത്ത), എണ്ണേറുക
    2. കണക്ക്
  4. എൺ1

    Share screenshot
    1. "എണ്ണുക" എന്നതിൻറെ ധാതുരൂപം.
  5. എൺ2, എണ്ണ്

    Share screenshot
    1. എണ്ണം, സംഖ്യ
  6. എൺ3

    Share screenshot
    1. എട്ട് (സമാസത്തിലെ രൂപം) ഉദാ: എൺകോൽ, എണ്ടിശ, എണ്ടിച, എണ്ടിശ, എണ്ണൂറ്, എൺപലം, എണ്മടങ്ങ് ഇത്യാദി
  7. എനി

    Share screenshot
    1. ഇനി.
  8. എനേ

    Share screenshot
    1. ആശ്ചര്യം മുതലായവയെ ദ്യോതിപ്പിക്കുന്നത്
  9. എൻ1

    Share screenshot
    1. "എന്നുക" എന്നതിൻറെ ധാതുരൂപം.
  10. എൻ2

    Share screenshot
    1. ഉത്തമപുരുഷസർവനാമശബ്ദത്തിൻറെ പ്രതിഗ്രാഹികാവിഭക്തികളിലെ പ്രാതിപദികഭാഗം, നിർദേശികാവിഭക്തിയിൽ "എൻ" ദീർഘിച്ച് "ഏൻ" എന്നു രൂപം പാമരഭാഷയിൽ, (ഞാൻ എന്നതിൻറെ ആദിരൂപം ഇതായിരുന്നു)
    2. എൻറെ എന്ന അർത്ഥത്തിൽ. ഉദാ: "എന്നച്ഛൻ", "എന്നമ്മ"
    3. ക്രിയകളോടുചേരുന്ന ഉത്തമപുരുഷ ഏ.വ.പ്രത്യയം. സാധാരണ "ഏൻ" എന്നു ദീർഘിച്ചുനിൽക്കും, ചിലപ്പോൾ "അൻ" എന്നും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക