-
കടല
- ഒരുതരം പയറ്
-
കടൽ
- സമുദ്രം
- ആഴി
-
കട്ടള, കട്ടിള
- വാതിലിൻറെ ചട്ടം, കതകു പലകകൾ ഘടിപ്പിക്കുന്ന ചട്ടക്കൂട്
- നിബന്ധന, ആജ്ഞ, കൽപന, ഉത്തരവ്
- അളവ്, തൂക്കം, തൂക്കാനുള്ള പടി, കട്ടി
- ക്ഷേത്രത്തിൽ പ്രത്യേക വഴിപാടിനോ ആവശ്യങ്ങൾക്കോ വേണ്ടി കൊടുത്തിട്ടുള്ള നിക്ഷേപധനം
- വ്യവസ്ഥാനുസൃതമായ ചെലവ്
-
കട്ടില
- കട്ടിള, കട്ടള. ചേരമാൻകട്ടില = വളർപട്ടണം കോട്ടയിലെ ഒരു വാതിൽ
-
കട്ടിൽ
- വിശ്രമിക്കാനോ ഉറങ്ങാനോ കയറിക്കിടക്കാൻ വേണ്ടി ഏതാണ്ട് അരമീറ്റർ പൊക്കമുള്ള നാലുകാലുകളിൽ ദീർഘചതുരാകൃതിയിൽ ഉണ്ടാക്കുന്ന മഞ്ചം. കട്ടിലേറ്റം = നായർപ്രഭുകുടുംബങ്ങളിലെ സംബന്ധം
-
കട്ടിള
- കട്ടള
-
കട്ടോൽ
- പാടങ്ങളോടോ ജലാശയങ്ങളോടോ ചേർന്നുകിടക്കുന്ന താഴ്ന്ന പുരയിടം. ഉദാ: കട്ടോൽ കോരുക, -പിടിക്കുക, -വാരുക = പറമ്പിൽ വയലിനോടുതൊട്ടുകിടക്കുന്ന ഭാഗത്തിനു വരമ്പ് ഉറപ്പിക്കുക
-
കദലി1,കതളി, കലതി, കലം പൊട്ടി, കഡളി, കദളി
- ഇളം ചുവപ്പുനിറത്തിൽ പൂക്കളുള്ള ഒരുതരം കാട്ടുചെടി
-
കറ്റളി
- കല്ലുകൊണ്ടുപനിതിട്ടുള്ള ക്ഷേത്രം. (പ്ര.) കറ്റളിപ്പുറം = ക്ഷേത്രത്തിനുവിട്ട ഇറയിലി നിലം
-
കാട്ടിൽ
- ഒന്നിനെക്കവിഞ്ഞ്, കാൾ, ഒന്നിനെ അപേക്ഷിച്ച് (താരതമ്യ വിവക്ഷയിൽ പ്രയോഗം). ആധുനികപ്രയോഗം അധികമായും "കാൾ" ആണ്