1. കണി1

    1. നാ.
    2. രാവിലെ ഉണർന്ന് ആദ്യമായി കാണുന്ന കാഴ്ച, ശുഭദർശനം
  2. കണി2

    1. നാ.
    2. കണിയാൻ
  3. കണി3

    1. നാ.
    2. തുള്ളി
    3. പരമാണു
  4. കാണി1

    1. നാ.
    2. കണ്ണ്
    3. ദാനം
    4. കാണുന്നവൻ, കാഴ്ചക്കാരൻ
    5. കാണിക്ക, കാഴ്ച
    6. തോക്കിൻ കുഴലിൻറെ അറ്റത്തു ഘടിപ്പിച്ചിട്ടുള്ള ചെറിയ അടയാളം (ഈ ആണിയും ലക്ഷ്യവും ഒരേ രേഖയിൽ വരുമ്പോഴാണ് ഉന്നം ശരിയാകുന്നത്)
    7. ഒരടയാളം
  5. കാണി2

    1. വ്യാക.
    2. കാണുക എന്ന ക്രിയയുടെ വിധായകരൂപത്തിൽ നിന്നുണ്ടായ ഒരു അനുപ്രയോഗം. വന്നുകാണി, പൊയ്ക്കാണി ഇത്യാദി. "ക"കാരം ലോപിച്ച് വന്നാണി, പോയാണി, കുടിച്ചാണി എന്നിങ്ങനെയും രൂപം
  6. ഗണി1

    1. നാ.
    2. കനക്കുകൂട്ടൽ, ഗണനം
  7. ഗണി2

    1. നാ.
    2. അധ്യാപകൻ
    3. ശാസ്ത്രജ്ഞൻ, വേദശാസ്താദികളിൽ പ്രാവീണ്യമുള്ളയാൾ
  8. കാണി3

    1. നാ.
    2. ഒരു പഴയ നാണയം
    3. ഒന്നിൻറെ എൺപതിലൊരുഭാഗം
    4. അൽപം (ദ്രവ്യം, സ്ഥലം)
    5. നിലം, ഭൂമി
    6. നിലത്തിൻറെ ഒരളവ്
    7. ഒരു ഭാരയളവ്
    8. പരമ്പരാവകാശം, കൈവശാവകാശം
  9. കാണി4

    1. നാ.
    2. = കാണിക്കാരൻ
    3. കാണിക്കാരുടെ ഗ്രാമം
    4. വയനാടൻ പ്രദേശങ്ങളിലെ അടിയാന്മാരുടെ മൂപ്പൻ, പ്രധാനി
  10. കാണി5

    1. അവ്യ.
    2. ഇല്ല എന്ന അർത്ഥത്തിൽ പ്രയോഗം (പണിയർ, വയനാട്ടിലെ പുലയർ എന്നിവരുടെ ഭാഷയിൽ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക