1. കണാ

    1. ക്രി.
    2. കാണുക എന്ന ക്രിയയുടെ നിയോജക മ.പു.രൂപം. കണ്ടാലും "മുരാരി, കണാ" (രാ.ച.)
  2. കണ2

    1. നാ.
    2. ഒരുതരം ഈച്ച
    3. തിപ്പലി (എരിവുള്ളത്)
    4. വെളുത്ത ജീരകം
  3. കണ1

    1. നാ.
    2. നിറവ്
    3. കുറ്റി
    4. പൂരം നക്ഷത്രം
    5. കുട്ടികൾക്കുണ്ടാകുന്ന ഒരു രോഗം (റിക്കറ്റ്)
    6. ഇല്ലിക്കമ്പ്
    7. അമ്പ്, ശരം
    8. പിടി. ഉദാ: തവിക്കണ
    9. ചക്കിൽ ഉപയോഗിക്കുന്ന ഉരുണ്ട തടി
    10. ചക്കയുടെ അല്ലി
    11. മടിക്കുത്ത്
    12. ആനയുടെ ശിശ്നം
    13. വിരലിൻറെയും മറ്റും സന്ധി
  4. കൺ

    1. നാ.
    2. കണ്ണ്
  5. കാണ1

    1. അവ്യ.
    2. കാണെ, കാണത്തക്കവണ്ണം
  6. കാണ2

    1. വി.
    2. ഒറ്റക്കണ്ണുള്ള
    3. ഉടഞ്ഞ, തകർന്ന
  7. കാൺ

    1. നാ.
    2. കവണ
  8. കാണാ3

    1. വി.
    2. അപൂർവമായത്, ദുർലഭമായത്
    3. വളരെ ചെറുത്
  9. കാണ3

    1. നാ.
    2. കുന്നി
  10. കാണാ1

    1. -
    2. കാണുകയില്ല.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക