1. കന്ന്

    1. നാ.
    2. കെട്ട്
    3. പശു, എരുമ, ഒട്ടകം മുതലായ മൃഗങ്ങളുടെ കുട്ടി
    4. കന്നുകാലി
    5. പോത്ത്, എരുമ, ഉദാ: ഒരു ഏരുകന്ന് (പോത്ത്)
    6. വാഴത്തൈ
    7. കുഞ്ഞ്, ചെറുത്, ഇളയത്
  2. കാനൂൻ, കാനൂനാ

    1. നാ.
    2. നിയമം, വ്യവസ്ഥ, ചട്ടം
  3. കനന

    1. വി.
    2. ഒറ്റക്കണ്ണുള്ള
  4. കനാൻ

    1. നാ.
    2. പാലസ്തീൻ
  5. കന്നി

    1. നാ.
    2. കന്യക
    3. മലയാളവർഷത്തിൽ (കൊല്ലവർഷത്തിൽ) രണ്ടാമത്തെ (മലബാർ പ്രദേശത്ത് ഒന്നാമത്തെ) മാസം, കന്യാരാശിയിൽ സൂര്യൻ നിൽക്കുന്ന കാലം
    1. പ്ര.
    2. കന്നികാച്ചൽ, കന്നിവെറി, കന്നിത്തെളിവ് = കന്നിമാസത്തെ വെയിൽ (കടുത്ത ചൂടുള്ളതെന്നു പ്രസിദ്ധം)
    1. നാ.
    2. (ജ്യോ.) ആറാം രാശി (ചിഹ്നം കന്യക ആകയാൽ)
    3. (വിശേഷണമായി) ആദ്യത്തെ കന്നിക്കെട്ട്
  6. കണ്ണൻ ദേവൻ കമ്പനി

    1. നാ.
    2. ആനമലയിൽ കണ്ണൻ തേവൻ എന്ന മന്നാൻ നേതാവിൻറെ പ്രദേശത്ത്, തിരുവിതാങ്കൂർ മഹാരാജാവിൻറെ അനുമതിയോടെ ബ്രിട്ടീഷുകാരനായ ജോൺ ഡാനിയേൽ മണ്രാ 1877-ൽ തേയിലകൃഷിക്കും മറ്റുമായി ആരംഭിച്ച കമ്പനി
  7. കണ്ണൻ1

    1. നാ.
    2. (വലിയ) കണ്ണുള്ളവൻ, (സമാസത്തിൽ ഉത്തരപദമായി പ്രയോഗം
    3. കണ്ണുദോഷം ഉള്ളവൻ, കരിങ്കണ്ണൻ
    4. ഒരിനം മീൻ
    5. ഒരിനം വാഴ
    6. ഒരിനം ചേമ്പ്, (ഇലയിൽ കണ്ണ് പോലെ അടയാളം.)
    7. ഒരിനം നെല്ല്. (സ്ത്രീ.) കണ്ണി
  8. കണ്ണൻ2

    1. നാ.
    2. കൃഷ്ണൻ
  9. കനോന

    1. നാ.
    2. കാനോന
  10. കോനാൻ

    1. നാ.
    2. ഒരുജാതി
    3. കമ്മാളവർഗത്തിൽപ്പെട്ട ഒരു അവാന്തരവിഭാഗം
    4. നീണ്ടുമെലിഞ്ഞു വിരൂപനായവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക