-
കറുക
- നിലത്തുപടർന്നുവളരുന്ന ഒരുജാതിപ്പുല്ല്. (പ്ര.) കറുകഹോമം = പിറന്നാൾദിവസം ആയുൾവർധനയ്ക്കുവേണ്ടി കറുകയുപയോഗിച്ചു നടത്താറുള്ള ഒരു പ്രധാന ഹോമം. കറുക(കു)തിട്ടം = കറുകപ്പുല്ലിൻറെ അറ്റംപോലെ സൂക്ഷ്മമായും കൃത്യമായും, തീർച്ച, നിശ്ചയം. "കറുകപ്പുല്ലിനു കാറ്റുപിടിക്കാ" (പഴ.)
-
കാറുക
- ഛർദിക്കുക
- തൊണ്ടയിൽക്കൂടി ശക്തിയായി വായു പുറത്തേക്കുവിട്ടു ശബ്ദമുണ്ടാക്കുക (കഫമോ ഉമിനീരോ മറ്റോ തൊണ്ടയിൽ തടഞ്ഞിരിക്കുമ്പോൾ ചെയ്യുന്നതുപോലെ) കാർക്കിക്കുക. (പ്ര.) കാറിത്തുപ്പുക = കാർക്കിച്ചുതുപ്പുക (നിന്ദാസൂചകമായി)
- മുട്ടയിടാറാകുമ്പോൾ കോഴി ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുക
- (കുട്ടികൾ പതറിയ ശബ്ദത്തിൽ) കരയുക
- (വെളിച്ചെണ്ണയും നെയ്യും മറ്റും) പഴകി അരുചിയുള്ളതായിത്തീരുക, കനയ്ക്കുക