-
ഗാർഗി
- നാ.
-
ദുർഗ
-
ഗർഗവംശത്തിൽ ജനിച്ചവളും സുപ്രസിദ്ധ ബ്രഹ്മവാദിനിയുമായ ഒരു സ്ത്രീ
-
ഗാർഗ
- വി.
-
ഗർഗനിൽ നിന്നുള്ള
-
കുറുക1, കുറുകെ
- അവ്യ.
-
അൽപമായി, ചെറുതായി
-
ചുരുക്കത്തിൽ 3. വേഗത്തിൽ, ധൃതിയായി
-
വിലങ്ങനെ
-
അടുത്ത്, സമീപത്ത്, എതിരേ, നേർക്ക്
-
(ദ്രാവകങ്ങൾക്ക്) സാന്ദ്രത കൂടത്തക്കവണ്ണം
-
കുറുകെ, കുറുക
- അവ്യ.
-
വേഗത്തിൽ
-
അൽപമായി, ചെറുതായി
-
തടസ്സമുണ്ടാകത്തക്കവണ്ണം, എതിരെ, നേർക്ക്, സമീപത്ത്
-
വിലങ്ങനെ, ഒരുവശത്തുനിന്നു മറ്റൊരുവശത്തേക്ക്
-
കുറുകത്തക്കവണ്ണം
-
ചുരുക്കത്തിൽ
-
കറക്ക്
- നാ.
-
ഒരുകളിപ്പാട്ടം (കറക്കി ശബ്ദം കേൾപ്പിക്കുന്നത്)
-
വഞ്ചന, പറ്റിപ്പ്. ഉദാ: കറക്കുകമ്പനി
-
കറുക
- നാ.
-
നിലത്തുപടർന്നുവളരുന്ന ഒരുജാതിപ്പുല്ല്. (പ്ര.) കറുകഹോമം = പിറന്നാൾദിവസം ആയുൾവർധനയ്ക്കുവേണ്ടി കറുകയുപയോഗിച്ചു നടത്താറുള്ള ഒരു പ്രധാന ഹോമം. കറുക(കു)തിട്ടം = കറുകപ്പുല്ലിൻറെ അറ്റംപോലെ സൂക്ഷ്മമായും കൃത്യമായും, തീർച്ച, നിശ്ചയം. "കറുകപ്പുല്ലിനു കാറ്റുപിടിക്കാ" (പഴ.)
-
കാറുക
- ക്രി.
-
ഛർദിക്കുക
-
തൊണ്ടയിൽക്കൂടി ശക്തിയായി വായു പുറത്തേക്കുവിട്ടു ശബ്ദമുണ്ടാക്കുക (കഫമോ ഉമിനീരോ മറ്റോ തൊണ്ടയിൽ തടഞ്ഞിരിക്കുമ്പോൾ ചെയ്യുന്നതുപോലെ) കാർക്കിക്കുക. (പ്ര.) കാറിത്തുപ്പുക = കാർക്കിച്ചുതുപ്പുക (നിന്ദാസൂചകമായി)
-
മുട്ടയിടാറാകുമ്പോൾ കോഴി ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുക
-
(കുട്ടികൾ പതറിയ ശബ്ദത്തിൽ) കരയുക
-
(വെളിച്ചെണ്ണയും നെയ്യും മറ്റും) പഴകി അരുചിയുള്ളതായിത്തീരുക, കനയ്ക്കുക
-
ഉണങ്ങുക, ചെടികളും മറ്റും കരിയുക. ഉദാ: നിലം കാറിപ്പോയി
-
കിറുക്ക്
- നാ.
-
ഒരുതരം കളിപ്പാട്ടം
-
ബുദ്ധിഭ്രമം, ഭ്രാന്ത്
-
ചിത്തഭ്രമം ബാധിച്ചതുപോലെയുള്ള പെരുമാറ്റം, വ്യവസ്ഥയില്ലാതെ പ്രവർത്തിക്കൽ
-
കീറുക
- ക്രി.
-
പിളർക്കുക, പോറുക, കത്തികൊണ്ടോ നഖങ്കൊണ്ടോ മറ്റോ വരഞ്ഞു മുറിവുണ്ടാക്കുക
-
വരയ്ക്കുക, എഴുതുക
-
നിലവിളിക്കുക. (പ്ര.) കീറിക്കെട്ടുക = മലയരയന്മാരുടെ ഇടയിൽ ആരെങ്കിലും മരിക്കുമോൾ ദുഃഖം ആചരിക്കുന്ന സമ്പ്രദായം
-
കുറുക2, കുറുവ
- നാ.
-
ഒരിനം നെൽവിത്ത്, കണ്ണഴകങ്കുറുക
-
ഒരുജാതി മത്സ്യം, പരൽ