-
തർ
- അവസരം, തക്കം, സൗകര്യം. ഉദാ: അത്തവ്വിൽ = ആസമയത്ത്
- നികുതിപ്പണവും മറ്റും അടക്കാനുള്ള തവണ
- ഉത്തരം
- തർക്കം. (പ്ര.) തവ്വടക്കുക = പറഞ്ഞുമടക്കുക
-
തറ1
- ഭൂമിയുടെ ഉപരിതലം (കരപ്രദേശം)
- കര, ഗ്രാമം, ദേശം
- പറമ്പ്, പുരയിടം
- കൊട്ടിപ്പടുത്തുണ്ടാക്കിയ സ്ഥലം
- അടിത്തറ
-
തറ2
- "തറയുക" എന്നതിൻറെ ധാതുരൂപം.
-
തറി
- തൂണ്
- കമ്പ്
- തുണി നെയ്യാനുള്ള ഒരുപകരണം
- കാൽ, കുറ്റി
- നുറുക്ക്
-
താറ്1
- ഉടുപുടവയുടെ ഒരറ്റം പിന്നിലേക്കു വലിച്ചുകുത്തിയത്
- കൗപീനം. (പ്ര.) താറുകെട്ടുക = തറ്റുടുക്കുക. താറുതാങ്ങുക = കാര്യസാധ്യത്തിനായി അഭിമാനം വിറ്റ് അന്യനെ ആശ്രയിക്കുക. താറുപാച്ചുക = തറ്റുടുക്കുക. ഊരാൾ ഇല്ലാത്ത മുക്കാൽ വട്ടത്ത് താറുംവിട്ട് നിരങ്ങാം. (പഴ.)
-
താറ്2
- ക്രമം
- ആഭരണത്തിൻറെ മധ്യഭാഗത്ത് ചിത്രപ്പണിചെയ്തുചേർക്കുന്ന ഭാഗം
- ഉണ്ടനൂൽ ചുറ്റുന്നതിനുള്ള ഒരു ഉപകരണം
- നൂലുണ്ട. (പ്ര.) താറിടുക = ചകിരിനാരു തിരിയാക്കുക. താറുരുട്ടുക = നൂൽപിരിക്കുക
-
താറ്3
- താർപുരട്ടുക
- ചീത്തയാക്കുവാൻ ശ്രമിക്കുക, അപകീർത്തിപ്പെടുത്തുക
-
താർ1
- താര്
-
താർ2
- ടാർ
-
തിറ1
- കപ്പം
- ഉപഹാരം
- ദേവപ്രീതിക്കായി ഉത്തരകേരളത്തിലെ കാവുകളിൽ അനുഷ്ഠിച്ചുവരുന്ന ഒരു ചടങ്ങ്